‘ഇത് അപൂർവം’; ലിയോപാർഡ് ടോബി പഫർ ഫിഷിനെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി

സ​മു​ദ്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ അ​ല​യു​ന്ന “സൂ​പ്പ​ർ അ​പൂ​ർ​വ” ജീ​വി​യെ ഓ​സ്‌​ട്രേ​ലി​യ​ൻ തീ​ര​ത്ത് ക​ണ്ടെ​ത്തി. കോ​റ​ൽ സീ ​മ​റൈ​ൻ പാ​ർ​ക്കി​ൽ നീ​ന്തു​ക​യാ​യി​രു​ന്ന ആ​ഴ​ക്ക​ട​ൽ മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്‍റെ  കാ​ഴ്ച​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ പോ​ല​ത്തെ പാ​ടു​ക​ളു​ള്ള ചെ​റി​യ വെ​ളു​ത്ത മ​ത്സ്യം എ​ത്തി.

ഗ്രേ​റ്റ് ബാ​രി​യ​ർ റീ​ഫ് മ​റൈ​ൻ പാ​ർ​ക്ക് അ​തോ​റി​റ്റി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന മാ​സ്റ്റ​ർ റീ​ഫ് ഗൈ​ഡ്‌​സ് ആ​ണ് ലി​യോ​പാ​ർ​ഡ് ടോ​ബി പ​ഫ​റി​ന്‍റെ മ​നോ​ഹ​ര​മാ​യ ഫോ​ട്ടോ പ​ങ്കി​ട്ട​ത്. മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഇ​തു​വ​രെ 1,100 മു​ങ്ങ​ൽ ന​ട​ത്തി​യെ​ന്നും എ​ന്നാ​ൽ ഇ​തു​പോ​ലൊ​രു മ​ത്സ്യ​ത്തെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലൂ​ടെ സം​ഘ​ട​ന പ​റ​ഞ്ഞു.

ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ, ഗു​വാം, മൈ​ക്രോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ലാ​ണ് ലി​യോ​പാ​ർ​ഡ് ടോ​ബി​യെ സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ള്ള​തെ​ന്നും എ​ന്നാ​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​തും. 

റോ​ക്ക് എ​ൻ ക്രി​റ്റേ​ഴ്‌​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, അ​ക്വേ​റി​യം വ്യാ​പാ​ര​ത്തി​ൽ താ​ര​ത​മ്യേ​ന പു​തി​യ ഒ​രു ആ​ഴ​ത്തി​ലു​ള്ള വാ​ട്ട​ർ റീ​ഫ് ഇ​ന​മാ​ണി​ത്. മ​ത്സ്യ​ത്തി​ന് അ​തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ര​ണ്ട് വ​ര​ക​ളും വ​ശ​ങ്ങ​ളി​ൽ പാ​ടു​ക​ളും ഉ​ണ്ട്. 

ലി​യോ​പാ​ർ​ഡ് ടോ​ബി പ​ഫ​ർ ക്രി​ൽ, ക്ലാ​മു​ക​ൾ, ക​ടു​പ്പ​മു​ള്ള ഷെ​ൽ​ഡ് ചെ​മ്മീ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ പ​ല​ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ന്നു​ണ്ടെ​ന്ന് റോ​ക്ക് എ​ൻ ക്രി​ട്ടേ​ഴ്സ് പ​റ​ഞ്ഞു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment