കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ സ്ത്രീ​ വോ​ട്ട​ര്‍​മാ​ര്‍; എ​ട്ട് ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ക​ള്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ വി​ധി എ​ഴു​തു​ന്ന​ത് 12,64,844 പേ​ര്‍. ഇ​തി​ല്‍ സ്ത്രീ​വോ​ട്ട​ര്‍​മാ​രാ​ണ് കൂ​ടു​ത​ല്‍ .6,51,560 സ്ത്രീ​ക​ളാ​ണ് ഇ​ത്ത​വ​ണ സ​മ്മ​തി​ദാ​നഅ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക. 6,13,276 പു​രു​ഷ​ന്‍​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത് ഇ​തി​നു പു​റ​മേ എ​ട്ട് ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ബാ​ലു​ശ്ശേ​രി​യി​ല്‍ 99,567 പു​രു​ഷ​ന്‍​മാ​രും 1,069,98 സ്ത്രീ​ക​ളു​മാ​ണ് ഉ​ള്ള​ത്. എ​ല​ത്തൂ​രി​ല്‍ 88,682 പു​രു​ഷ​ന്‍​മാ​രും 96,679 സ്ത്രീ​ക​ളു​മാ​ണ് ഉ​ള്ള​ത്.

കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ ഇ​ത് യ​ഥാ​ക്ര​മം77,429,86,358 എ​ന്നി​ങ്ങ​നെ​യാ​ണ്. സൗ​ത്തി​ല്‍ 69,072 പു​രു​ഷ​ന്‍​മാ​രും 74,232 സ്ത്രീ​ക​ളു​മു​ണ്ട്. ബേ​പ്പൂ​രി​ല്‍ 91,461 പു​രു​ഷ​ന്‍​മാ​രും 95,999 സ്ത്രീ​ക​ളു​മു​ണ്ട്.​കു​ന്നമം​ഗ​ല​ത്ത് 1,02,585 പു​രു​ഷ​ന്‍​മാ​രും 83,869 സ്ത്രീ​ക​ളും ഉ​ണ്ട്. കൊ​ടു​വ​ള്ളി​യി​ല്‍ ഇ​ത് 84,480, 83,869 എ​ന്നി​ങ്ങ​നെ​യാ​ണ്. കോ​ഴി​ക്കോ​ട്‌​നോ​ര്‍​ത്തി​ലും കു​ന്നമം​ഗ​ല​ത്തും നാ​ല് വീ​തം ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ക​ളു​ണ്ട്.

Related posts