ഇത് എന്തൊരു വിഡ്ഢിത്തമാണ്? ഗർബ കളിക്കാൻ ‘നൺ’ വേഷത്തിലെത്തി; വിമർശിച്ച് സോഷ്യൽ മീഡിയ

ഹോ​ളി​വു​ഡ് ഹൊ​റ​ർ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ഷം ധ​രി​ച്ച് ഗ​ർ​ബ രാ​ത്രി ആ​സ്വ​ദി​ക്കു​ന്ന ര​ണ്ട് പേ​രു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ വൈ​റ​ലാ​കു​ക​യാ​ണ്. എ​ക്‌​സി​ൽ പ​ങ്കി​ട്ട  വീ​ഡി​യോ​യി​ൽ, ‘ദി ​ന​ൺ’ എ​ന്ന ഹൊ​റ​ർ സി​നി​മ​യി​ലെ വാ​ല​ക്കി​ന്‍റെ വേ​ഷം ധ​രി​ച്ച ന​ർ​ത്ത​ക​ർ പ​ര​മ്പ​രാ​ഗ​ത വ​സ്ത്രം ധ​രി​ച്ച് ഗ​ർ​ബ നൃ​ത്തം ചെ​യ്യു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് നൃ​ത്തം ചെ​യ്ത​ത്. 

വീ​ഡി​യോ​യി​ൽ ഹൊ​റ​ർ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ രൂ​പ​ത്തി​ന് സ​മാ​ന​മാ​യി ര​ണ്ട് ന​ർ​ത്ത​ക​രും നീ​ള​മു​ള്ള ക​റു​ത്ത ഗൗ​ണു​ക​ളും ത​ല​യി​ൽ സ്കാ​ർ​ഫും ധ​രി​ച്ചി​ട്ടു​ണ്ട്. ന​വ​രാ​ത്രി ആ​ഘോ​ഷ​വേ​ള​യി​ൽ നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ അ​വ​ർ നൃ​ത്ത​വേ​ദി​യി​ലെ​ത്തു​ന്ന​ത് കാ​ണാം. 

ഇ​ത് ആളുകളിൽ നി​ന്ന് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ചി​ല​ർ വീ​ഡി​യോ​യെ “ഹാ​ലോ​വീ​ൻ ഗാ​ർ​ബ” എ​ന്ന് വി​ളി​ച്ച​പ്പോ​ൾ, മ​റ്റു​ള്ള​വ​ർ തി​ക​ച്ചും അ​സ്വ​സ്ഥ​രാ​കു​ക​യും പാ​ര​മ്പ​ര്യം ന​ശി​പ്പി​ച്ച​തി​ന് ഇ​രു​വ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

“എ​നി​ക്ക് വാ​ക്കു​ക​ളി​ല്ല. ഇ​ത് എ​ന്തൊ​രു വി​ഡ്ഢി​ത്ത​മാ​ണ്?  ദു​ർ​ഗ്ഗാ ദേ​വി​യെ ബ​ഹു​മാ​നി​ക്കാ​ൻ ന​ട​ത്തു​ന്ന ഒ​രു മ​ത​പ​ര​മാ​യ ച​ട​ങ്ങാ​ണ് ഗ​ർ​ബ. ഇത് ദൈ​വ​നി​ന്ദ​യാ​ണ്. ന​മ്മു​ടെ മ​ത​വു​മാ​യി ക​ളി​ക്ക​രു​ത്!”.

“ഇ​ത് ഒ​ട്ടും ത​മാ​ശ​യ​ല്ല. ദേ​വിയെ പ​രി​ഹ​സി​ച്ച​തി​ന് അ​വ​രെ ശി​ക്ഷി​ക്ക​ണം. ഗ​ർ​ബ ഒ​രു നൃ​ത്ത​മോ ഫാ​ൻ​സി ഡ്ര​സ് ഷോ​യോ അ​ല്ല. ഇ​ത് ദേ​വി​യെ ആ​രാ​ധി​ക്കു​ന്ന​താ​ണ്. ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ചി​രി​ക്കു​ന്നു,”എന്നിങ്ങനെയുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്.

 

Related posts

Leave a Comment