ഈശ്വരാ എവിടുന്നാണീ മണം…! രാത്രിയില്‍ ശബ്ദം കേട്ട് അടുക്കളയില്‍ എത്തിയ വീട്ടുകാരന്‍ കണ്ടത് വീട്ടില്‍ വാങ്ങിച്ച ചിക്കന്റെ മണം പിടിച്ചെത്തിയ പുലിയെ;വാല്‍പ്പാറയില്‍ നടന്ന സംഭവം ഇങ്ങനെ…

പാലക്കാട്: രാത്രി വീടിന്റെ അടുക്കളഭാഗത്ത് എന്തോ ശബ്ദം കേട്ടാണ് വീട്ടുകാരന്‍ ഉണര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് പുലി കറങ്ങുന്നത് കണ്ടത്. വാല്‍പ്പാറ കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീടിനു സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പുലി എത്തിയത്. ഉടന്‍ തന്നെ ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയില്‍ കയറി അനീസ് കതകടച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവര്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു. അധികൃതര്‍ എത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് പുലിയെ കാട്ടിലേക്ക് ഓടിച്ചത്.

സംഭവ ദിവസം അനീസിന്റെ വീട്ടില്‍ കോഴിയിറച്ചി വാങ്ങിയിരുന്നു. അതിന്റെ മണം തിരിച്ചറിഞ്ഞാണ് പുലി എത്തിയതെന്നു വനം വകുപ്പ് അറിയിച്ചു. അനീസിന്റെ ഭാര്യയും കുട്ടികളും വീടിനകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. പുലിയെ കണ്ടതോടെ ഭാര്യയെയും കുട്ടികളെയും പതുക്കെ ഉണര്‍ത്തി വീടിന്റെ മുന്‍വാതിലിലൂടെ അടുത്ത വീട്ടിലേക്കോടി. ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി രണ്ടുമണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ പുലിയെ കാട്ടിലേക്കോടിക്കുകയായിരുന്നു.

Related posts