നഷ്ടപ്പെട്ട പഴ്സ് കൊറിയറായി കിട്ടി; ഒപ്പം ലഭിച്ച കുറിപ്പ് വായിച്ചു കണ്ണുനിറഞ്ഞ് ഉടമ

വ​ഴി​യി​ൽ കി​ട​ന്നു കി​ട്ടി​യ പ​ഴ്സി​ൽ നി​ന്നും പ​ണം ചെ​ല​വ​ഴി​ച്ച മ​ക​ന്‍റെ പ​ക്ക​ൽ നി​ന്നും പേ​ഴ്സ് തി​രി​കെ വാ​ങ്ങി ഉ​ട​മ​യ്ക്ക് കൊ​റി​യ​റാ​യി അ​യ​ച്ച് ന​ൽ​കി ര​ക്ഷാക​ർ​ത്താ​വ്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ സ​ബീ​ഷ് വ​ർ​ഗീ​സി​ന്‍റെ ഗ​വേ​ഷ​ണ രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ൻ​ഡ്രൈ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ പേ​ഴ്സാ​ണ് ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ജൂ​ണ്‍ 17ന് ​ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്ന് സ​ബീ​ഷ് പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

ഈ ​പേ​ഴ്സ് വ​ഴി​യി​ൽ കി​ട​ന്ന് ല​ഭി​ച്ച കു​ട്ടി അ​തി​നു​ള്ളി​ൽ നി​ന്നും 100 രൂ​പ​യെ​ടു​ത്ത് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു. മ​ക​ന്‍റെ കൈ​വ​ശം പേ​ഴ്സ് ഇ​രി​ക്കു​ന്ന​ത് ക​ണ്ട പി​താ​വ് കൊ​റി​യ​റാ​യി അ​ത് യ​ഥാ​ർ​ത്ഥ ഉ​ട​മ​യ്ക്കു ത​ന്നെ തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

പേ​ഴ്സി​ലി​രു​ന്ന പ​ണം അ​നു​വാ​ദ​മി​ല്ലാ​തെ ചെ​ല​വ​ഴി​ച്ച​തി​ന് ക്ഷ​മാ​പ​ണം പ​റ​ഞ്ഞ് ഒ​രു കു​റി​പ്പും അ​ദ്ദേ​ഹം കൊ​റി​യ​റി​നൊ​പ്പം അ​യ​ച്ചി​രു​ന്നു. “എ​ന്‍റെ മ​ക​ൻ ചെ​യ്ത തെ​റ്റി​ന് പൊ​റു​ക്ക​ണം. സ്വീ​റ്റ്സ് വാ​ങ്ങാ​ൻ അ​വ​ൻ 100 രൂ​പ മാ​ത്ര​മെ പേ​ഴ്സി​ൽ നി​ന്നു​മെ​ടു​ത്തി​ട്ടു​ള്ളു. ആ ​പ​ണം തി​രി​കെ വ​ച്ചി​ട്ടു​ണ്ട്. വ​ഴി​യി​ൽ കി​ട​ക്കു​ന്ന​തും ന​മ്മു​ടെ അ​ല്ലാ​ത്ത​തു​മാ​യ ഒ​ന്നും എ​ടു​ക്ക​രു​തെ​ന്ന് ഞ​ങ്ങ​ൾ അ​വ​നെ ഉ​പ​ദേ​ശി​ച്ചി​ട്ടു​ള്ള​താ​ണ്. പ​ക്ഷെ അ​വ​ൻ തെ​റ്റ് ചെ​യ്തു. അ​വ​ന്‍റെ പ്രാ​യ​ത്തെ ക​രു​തി ക്ഷ​മി​ക്ക​ണം’ എ​ന്നാ​ണ് ആ ​വ​ലി​യ പി​താ​വ് കു​റി​ച്ച​ത്.

ന​ഷ്ട​പ്പെ​ട്ടു പോ​യ വ​സ്തു തി​രി​കെ ല​ഭി​ച്ചെ​ന്ന് സ​ബീ​ഷ് ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി അ​റി​യി​ച്ച​ത്. “ഇ​ത്രെ​യും ന​ല്ല മാ​താ​പി​താ​ക്ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച അ​വ​ൻ നന്മ​യു​ടെ ന​ല്ല മ​ര​മാ​യി വ​ള​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. ആ ​കു​ഞ്ഞ് വ​ലി​യ തെ​റ്റാ​ണ് ചെ​യ്ത​തെ​ന്ന് ഓ​ർ​ത്ത് വി​ഷ​മി​ക്ക​രു​ത് പ്രാ​യ​ത്തി​ന്‍റെ കു​സൃ​തി​യാ​യി മാ​ത്രം കാ​ണ​ണ​മെ​ന്നാ​ണ് സ​ബീ​ഷ് പ​റ​യു​ന്ന​ത്. തെ​റ്റു​പ​റ്റു​ക മാ​നു​ഷി​ക​മാ​ണ്. തെ​റ്റു​തി​രു​ത്തി മു​ന്നേ​റു​ക എ​ന്ന​താ​ണ് ദൈ​വീ​ക​മെ​ന്നും’ സ​ബീ​ഷ് കു​റി​ച്ചു.

മാ​ത്ര​മ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ അ​ദ്ദേ​ഹം ആ ​കു​ഞ്ഞി​നെ​യും കു​ടും​ബ​ത്തെ​യും ഞ​ങ്ങ​ൾ സ്നേ​ഹി​ക്കു​ന്നു​വെ​ന്നും അ​വ​ന് ന​ൽ​കാ​ൻ സ​മ്മാ​ന​പ്പൊ​തി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മാ​യി ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും അ​റി​യി​ച്ചു.

Related posts