ഗുഡ്സ് ട്രെയിന് നീളം കൂടിയപ്പോൾ… ട്രെ​യി​ൻ ക്രോ​സിം​ഗി​ന് ഗേറ്റ് ദീ​ർ​ഘ​നേ​രം അ​ട​ച്ചി​ട്ടു, യാ​ത്ര​ക്കാ​ർ ദുരിതത്തിൽ

കൊ​ല്ല​ങ്കോ​ട് : ഊ​ട്ട​റ ലെ​വ​ൽ ക്രോ​സ് ഏ​ക​ദേ​ശം മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം അ​ട​ച്ചി​ട്ട​തു മൂലം നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ല​ക​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30നാ​യി​രു​ന്നു സം​ഭ​വം.

പാ​ല​ക്കാ​ട് -​ പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന ട്രെ​യി​നു​ക​ൾ ക്രോ​സിം​ഗി​നു വേ​ണ്ടി​യാ​യി​രു​ന്നു ഗേറ്റ​ടച്ച​ത്. പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തു നി​ന്നും വ​ന്ന ഗു​ഡ്സ് ട്രെ​യി​നാ​ണ് ഉൗ​ട്ട​റ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട​ത്.

ഗു​ഡ്സ് ബോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള​തി​നാ​ൽ ലെ​വ​ൽ ക്രോ​സ് ഗേറ്റ് വ​രെ എ​ത്തി​യ​തി​നാ​ലാ​ണ് റോ​ഡ് ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ച​ത്. ഇ​തോ​ടെ കൊ​ല്ല​ങ്കോ​ട്, പു​തു​ന​ഗ​രം ഭാ​ഗ​ത്തു നി​ന്നും എ​ത്തി​യ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​ത്തും അ​ണി​നി​ര​ന്ന​തോ​ടെ സ്ഥ​ല​ത്ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണു​ണ്ടാ​യ​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ ഉ​ൾ​പ്പെ​ടെ കു​രു​ക്കി​ൽ പെട്ടു.റെയി​ൽ​വേ ബൈ​പ്പാ​സ് റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ തി​ങ്ങി നി​റ​ഞ്ഞു. പൊ​ട്ടി​പൊ​ളി​ഞ്ഞ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത ആ​ല​ന്പ​ള്ളം കോ​വി​ല​കം മൊ​ക്കു പാ​ത​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി ദു​ര​ിതത്തി​ലാ​യി.

4.15ന് ​ഉൗ​ട്ട​റ​യി​ലെ​ത്തു​ന്ന ചെ​ന്നൈ​യി​ലേ​ക്കു​ള്ള എ​ക്സ്പ്ര​സ് ക​ട​ത്തി വി​ടാ​ൻ വേ​ണ്ടി​യാ​ണ് ച​ര​ക്കു​വ​ണ്ടി പി​ടി​ച്ചി​ട്ട​ത്. ഇ​തി​നി​ടെ ക്ഷുഭിത​രാ​യ യാ​ത്ര​ക്കാ​ർ ട്രെ​യി​ൻ ഗെ​യി​റ്റി​ൽ നി​ന്നും അ​ൽ​പ്പം പു​റ​കി​ലോ​ട്ട് മാ​റ്റി​യി​ടാ​ൻ എ​ൻ​ജി​ൻ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും സി​ഗ്ന​ൽ ല​ഭി​ക്കാ​തെ എ​ൻ​ജി​ൻ പു​റ​കോ​ട്ടു എ​ടു​ക്കു​ന്ന​തു നി​യ​മവി​രു​ദ്ധ​മാ​ണെ​ന്നും ഡ്രൈ​വ​ർ മ​റു​പ​ടി ന​ൽ​കി.

ചെ​ന്നൈ ട്രെ​യി​ൻ ക​ട​ന്നു​പോ​യ​ശേഷം ഗു​ഡ്സ് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു ക​ട​ന്നു. ഇ​തി​നു ശേ​ഷം റോ​ഡി​ൽ നി​ര​ന്ന വാ​ഹ​ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ പ​ത്തുമി​നി​റ്റി​ൽ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​
വ​ന്നു.

Related posts

Leave a Comment