ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ലി​ച്ചി

reshma1107

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തിവ​രു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഫെ​യിം രേ​ഷ്മ രാ​ജ​നും സീ​രി​യ​ൽ-​സി​നി​മാ ന​ടി സ്നേ​ഹ​യും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ലി​ച്ചി സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ന്പു ന​ഴ്സാ​യി​രു​ന്നു. മ​ഴ​വി​ൽ മ​നോ​ര​മ​യി​ലെ മി​ന്നും താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ മ​ണ്ഡോ​ദ​രി​യോ​ടൊ​പ്പ​മാ​ണ് ലി​ച്ചി സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​ത്. സ​മ​ര​പ്പ​ന്ത​ലി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം താ​രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

സം​ഭ​വം ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വ​ന്ന വ​ഴി മ​റ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞു നി​ര​വ​ധി പേ​ർ ലി​ച്ചി​യു​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ൾ ഇ​ട്ടി​ട്ടു​ണ്ട്. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ശ്ര​ദ്ധേ​യ​യാ​യ താ​ര​ത്തി​ന് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ക്കാ​രി​യെ​ന്ന നി​ല​യി​ൽ മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ ത​ന്നെ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​നു​ള്ള ഭാ​ഗ്യ​​മാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ലും ലാ​ൽ​ജോ​സും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത് ലി​ച്ചി​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട ഷൂ​ട്ടി​ങ്ങാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts