പറ്റാവുന്നതൊക്കെ ചെയ്തു..! സർക്കാർ പ്രഖ്യാപിച്ച പുതിയ ശന്പള വർധനവ് തീരുമാനം സ്വീകാര്യമല്ലെങ്കിൽ നഴ്സുമാർക്ക് കോടതിയിൽ പോകാമെന്ന് ആരോഗ്യമന്ത്രി

shailaja-lകോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച ശന്പള വർധനവ് അംഗീകരിക്കാൻ തയാറല്ലെങ്കിൽ നഴ്സുമാർക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്‍റെ പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യമാണ് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ മുഴുവൻ പൂട്ടിയിട്ട് മുന്നോട്ടുപോകാൻ കഴിയില്ല. പനി പടരുന്ന സാഹചര്യത്തിൽ രോഗികളുടെ കാര്യം കൂടി നഴ്സുമാർ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സു​​​മാ​​​രു​​​ടെ അ​​​ടി​​​സ്ഥാ​​​ന ശ​​മ്പ​​​ളം 17,200 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്താൻ തിങ്കളാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്. ന​​​ഴ്സിം​​​ഗ് അ​​​ല​​​വ​​​ൻ​​​സ്, അ​​​ഡീ​​​ഷ​​​ണ​​​ൽ അ​​​ല​​​വ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ 20,806 രൂ​​​പ​​​യാ​​​ണ് പു​​​തു​​​ക്കി​​​യ ശ​​മ്പ​​​ളം അ​​​നു​​​സ​​​രി​​​ച്ച് ന​​​ഴ്സു​​​മാ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ക. ന​​​ഴ്സിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​മാ​​​യും ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​മാ​​​യും തൊ​​​ഴി​​​ൽ മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ മി​​​നി​​​മം വേ​​​ജ​​​സ് ക​​​മ്മ​​​റ്റി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നമുണ്ടായത്.

അ​​​തേ​​​സ​​​മ​​​യം, മ​​​തി​​​യാ​​​യ ശ​​മ്പ​​​ള​​​വ​​​ർ​​​ധന​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും ട്രെ​​​യി​​​നി ന​​​ഴ്സു​​​മാ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നാ​​​ലും നഴ്സുമാരുടെ സമരം തുടരുകയാണ്. ഇന്ന് ആയിരക്കണക്കിന് നഴ്സുമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തി. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു.

Related posts