ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി ര​ണ്ടാം​ഗ​ഡു വൈകുന്നു; തുക ലഭിക്കാതെ കഷ്ടത്തിലായി കുടുംബങ്ങൾ

വ​ട​ക്ക​ഞ്ചേ​രി: സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വീ​ടു​നി​ർ​മാ​ണം തു​ട​ങ്ങി​യ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ ര​ണ്ടാം​ഗ​ഡു തു​ക ല​ഭി​ക്കാ​തെ ന​ട്ടം​തി​രി​യു​ന്നു.ഒ​ന്നാം​ഗ​ഡു​വാ​യി 40,000 ല​ഭി​ച്ച് അ​തി​നു ത​റ​പ​ണി​യും മ​റ്റും ന​ട​ത്തി. പി​ന്നീ​ട് മൂ​ന്നു​മാ​സ​മാ​യി​ട്ടും ര​ണ്ടാം​ഗ​ഡു തു​ക ല​ഭി​ക്കാ​തെ ക​ടം​വാ​ങ്ങി​യും ക​ടം​പ​റ​ഞ്ഞും ക​ഷ്ട​പ്പെ​ടു​ക​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ.

വാ​ർ​ക്ക പൊ​ക്ക​ത്തി​ൽ ചു​മ​ർ​പ​ണി​ത് നി​ർ​ത്തി​യ വീ​ടു​ക​ളും നി​ര​വ​ധി​യാ​ണ്. ഒ​രു​ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ​യാ​ണ് ര​ണ്ടാം ഗ​ഡു​വാ​യി വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ സ​ർ​ക്കാ​രി​ൽ​നി​ന്നും ലോ​ണ്‍ തു​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നാ​ലു​ഗ​ഡു​ക്ക​ളാ​യി നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വീ​ടു​നി​ർ​മാ​ണ​ത്തി​നു ന​ല്കു​ന്ന​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും നൂ​റു​മു​ത​ൽ 300 വ​രെ​യും അ​തി​ൽ കൂ​ടു​ത​ലും വീ​ടു​നി​ർ​മാ​ണ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഫ​ണ്ട് ല​ഭി​ക്കാ​തെ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ന്ന ആ​യി​ര​ത്തി​ൽ​പ​രം അ​പേ​ക്ഷ​ക​ളി​ൽ നി​ന്നാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി അ​ർ​ഹ​രു​ടെ എ​ണ്ണം മു​ന്നൂ​റാ​ക്കി കു​റ​ച്ച് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​ത്.

പ​ദ്ധ​തി​ക്കാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും ഇ​രു​പ​തു​ശ​ത​മാ​നം ഫ​ണ്ട് നീ​ക്കി​വ​ച്ചി​രു​ന്നു. ആ ​തു​ക​യാ​ണ് ഇ​പ്പോ​ൾ ഒ​ന്നാം​ഗ​ഡു​വാ​യി ന​ല്കി​യി​ട്ടു​ള്ള​ത്. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടാം ഗ​ഡു തു​ക​യു​ടെ പ​കു​തി വി​ത​ര​ണം ചെ​യ്ത​താ​യും പ​റ​യു​ന്നു. ഒ​രു ഗ​ഡു തു​ക ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ആ ​തു​ക​കൊ​ണ്ട് ചെ​യ്യാ​നു​ള്ള പ​ണി​ക​ൾ നേ​ര​ത്തെ ത​ന്നെ ചെ​യ്ത് ഫോ​ട്ടോ സ​ഹി​തം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചാ​ലാ​ണ് തു​ക ല​ഭി​ക്കു​ക.

ഇ​തി​നാ​ൽ ക​ടം​വാ​ങ്ങി​യും ആ​ധാ​രം പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് പ​ല​രും പ​ണി ന​ട​ത്തു​ന്ന​ത്. പി​ന്നീ​ട് തു​ക കി​ട്ടാ​ൻ വൈ​കി​യാ​ൽ ഇ​വ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കും.ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​വ​ർ സ​ർ​ക്കാ​രി​നും ലൈ​ഫ് മി​ഷ​നും നി​വേ​ദ​നം ന​ല്കി.

Related posts