കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ നി​രോ​ധി​ച്ചു

കു​ള​ത്തു​പ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന് നാ​ളു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ത​യാ​റാ​കാ​ത്തി​രു​ന്ന​ത് ഹൈ​ക്കോ​ട​തി​യെ ചൊ​ടി​പ്പി​ച്ചി​രു​ന്നു.

സ​ര്‍​ക്കാ​രി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും എ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി ന​ട​ത്തി​യ​ത്.കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​നി​ര​ത്തു​ക​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യും അ​പ​ക​ട​ക​ര​മാ​യും പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍, ബാ​ന​റു​ക​ള്‍, ഹോ​ര്‍​ഡിം​ഗു​ക​ള്‍, കൊ​ടി​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പി​ഴ ഉ​ള്‍​പെ​ട​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Related posts