മൈഡിയര്‍ കരടിയിലെ നായിക ! മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായി; കുക്കറിഷോ വിവാദം; നടി അനിതാ നായരുടെ ജീവിതത്തില്‍ സംഭവിച്ചത്…

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ധാരാളം നായികമാര്‍ മലയാള സിനിമയിലുണ്ട്.

പിന്നീട് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ വരുന്നതോടെ അവര്‍ മിനിസ്‌ക്രീനിലേക്ക് ചേക്കേറാറുണ്ട്.

അത്തരത്തിലൊരു നടിയായിരുന്നു അനിത നായര്‍. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്തില്‍ സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ ഡിയര്‍ കരടി.

മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തു ഇരിക്കുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഇത്. മൃഗശാലയില്‍ നിന്നും ചാടി പോകുന്ന ഒരു കരടിയെ കണ്ടു പിടിക്കാന്‍ വേണ്ടി സ്വയം കരടി വേഷം കെട്ടുന്ന മണി എന്ന മൃഗശാല ജീവനക്കാരന്‍.

കരടിയെ കണ്ടു പിടിച്ചില്ലെങ്കില്‍ തന്റെ ജോലി പോകുമെന്നും താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ കിട്ടിലെന്നും മണിക്ക് അറിയാം. അങ്ങനെ കരടിവേഷം കെട്ടുകയും അതിനെ ചുറ്റി ഉള്ള പൊല്ലാപ്പുകളും ആണ് സിനിമ.

എസ്‌ഐ കരടി കേശവന്‍ എന്ന ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകള്‍ ആയിട്ടാണ് അനിത സിനിമയില്‍ എത്തിയത്. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ നായിക വേഷം കിട്ടിയ അനിത അതു മികച്ചതാക്കുകയും ചെയ്തു.

അഞ്ചു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മണി കരടിവേഷത്തില്‍ ബൈക്ക് ഓടിച്ചു കൊണ്ടു പോകുന്ന രംഗത്തില്‍ പിന്‍സീറ്റില്‍ ചിരിച്ചു കൊണ്ട് ഇരിക്കുന്ന അനിതയെ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല.

ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാളായിരുന്നു അനിത. പിന്നീട് ഓട്ടോ ബ്രദേഴ്സ് എന്ന ചിത്രത്തിലും നടി വേഷമിട്ടു.

ഭദ്ര, അഖില, മഴ പെയ്യുമ്പോള്‍, മഹാസമുദ്രം എന്നീ ചിത്രങ്ങളിലും നടിയെ പിന്നീട് നമ്മള്‍ കണ്ടു. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ ഒന്നും അധികമാരും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

രണ്ടായിരത്തിപന്ത്രണ്ടില്‍ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തില്‍ രത്നം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടു ഒരു ഇടവേളക്ക് ശേഷം നടി എത്തിയെങ്കിലും നടിക്ക് പിന്നീട് സിനിമകളില്‍ വലിയ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.

എങ്കിലും സിനിമയില്‍ നിന്നു വിട്ടുനിന്ന കാലയളവില്‍ നടി മിനി സ്‌ക്രീനില്‍ സജീവമായിരുന്നു. അനിത ആയിരുന്നു സൂപ്പര്‍ ഹിറ്റ് സീരിയല്‍ ആയ സ്ത്രീപഥത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

സീരിയല്‍ നടന്‍ മധു മേനോനെയാണ് നടി വിവാഹം കഴിച്ചത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കൈരളി ടിവിയില്‍ ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് നടി പിന്നീട് ജനശ്രദ്ധ നേടിയത്.

ചാനലിലെ കുക്കറിഷോയില്‍ ലക്ഷ്മിനായരോട് അനിത നടത്തിയ അസഭ്യം പറച്ചില്‍ ആണ് അന്ന് വിവാദമായത്.

ഇതിനു എതിരെ ഒരുപാട് പേര്‍ മുന്നോട്ടു വന്നിരുന്നു. കൈരളി ടിവി തന്നെ ആയിരുന്നു നടിയുടെ ആ പ്രോഗ്രാമിന്റെ വീഡിയോ പുറത്തു വിട്ടത്. പിന്നീട് നടിയും ഒരു വിശദീകരണം ആയി എത്തി. എന്തായാലും അതിനു ശേഷം നടിയെക്കുറിച്ചുള്ള അധികം വിവരങ്ങള്‍ ലഭ്യമല്ല.

Related posts

Leave a Comment