മീടു വെളിപ്പെടുത്തല്‍ തനുശ്രീയുടെ ജീവിതം ആകെ മാറ്റിമറിച്ചു ! മീടു വെളിപ്പെടുത്തലിനു ശേഷമുള്ള തനുശ്രീദത്തയുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സഹോദരി ഇഷിത

ബോളിവുഡിനെയാകെ ഇളക്കിമറിച്ച സംഭവമായിരുന്നു തനുശ്രീ ദത്തയുടെ മീ ടു വെളിപ്പെടുത്തല്‍. 2008 ല്‍ ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വച്ച് നാനാപടേക്കര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. ബി ടൗണില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
എന്നാല്‍ മീടു വെളിപ്പെടുത്തല്‍ തനുശ്രീയുടെ ജീവിതം ആകെ മാറ്റിമറിച്ചെന്നു തുറന്നു പറഞ്ഞ് അവരുടെ സഹോദരി ഇഷിത രംഗത്തു വന്നതോടെ വിഷയം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

തനുശ്രീയോട് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അന്നവള്‍ക്ക് സംഭവിച്ച ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയാന്‍ തനുശ്രീ മനസ്സുകാണിച്ചതുകൊണ്ടാണ് ലൈംഗിക പീഡനത്തെ ഗൗരവമുള്ള ഒരു സംഗതിയായി കാണാന്‍ പലരും തയാറായതെന്നും ഇഷിത പറയുന്നു. തനുശ്രീ ഇപ്പോഴും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്നും അവര്‍ പറയുന്നു. പോലീസ് അന്വേഷണം മനപൂര്‍വം താമസിപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇഷിത നല്‍കിയ മറുപടിയിങ്ങനെ. എനിക്ക് കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് നന്നായി അറിയില്ല. പക്ഷേ അന്നത്തെ ദിവസം എന്താണ് സംഭവിച്ചതെന്നറിയാം. അന്ന് കൃത്യസമയത്ത് പൊലീസ് അവിടെ എത്തിയിരുന്നില്ലെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിച്ചേനേ.”

2008 ല്‍ തനുശ്രീയുടെ കാര്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഇഷിത പറയുന്നതിങ്ങനെ…” നിങ്ങള്‍ തീര്‍ച്ചയായും ആ വിഡിയോ കാണണം. അവിടെ പൊലീസ് ഉണ്ടായിരുന്നില്ലെങ്കില്‍ അക്രമികള്‍ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തല്ലിത്തകര്‍ത്തേനേ”.”ഞങ്ങള്‍ എല്ലാവരും ഇതിനെക്കുറിച്ച് കേട്ടിരുന്നു. മാധ്യമങ്ങളെല്ലാം ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ അപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ആളുകള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഇതിനെക്കുറിച്ച് തുറന്നു പറയാനും പിന്തുണയ്ക്കാനും സ്ത്രീകള്‍ തയാറാകുന്നുണ്ട്”. ഇഷിത പറയുന്നു.

”മുന്നേറ്റമെന്നത് ഒരു സ്ത്രീയിലൂടെ മാത്രം സാധ്യമല്ല. ഒരു സ്ത്രീ മാത്രമല്ല, സിനിമാ മേഖലയിലെ നിരവധി പുരുഷന്മാരും ഈ മൂവ്‌മെന്റിനെ പിന്തുണയ്ക്കാനെത്തി. ആക്രമണം എന്നത് വളരെ ഗൗരവമുള്ള ഒരു വിഷയമാണെന്ന് പലര്‍ക്കും ഇതിലൂടെ മനസ്സിലായി. ആളുകള്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ തയാറായി. മാറ്റം എന്നു പറയേണ്ടത് അതിനെയാണ്”.

”2008 ല്‍ തനുശ്രീയ്ക്ക് സിനിമാമേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നു കരുതി അവള്‍ ഞാന്‍ സിനമാമേഖലയില്‍ വരുന്നതിനെ നിരുല്‍സാഹപ്പെടുത്തിയില്ല. എന്നുമാത്രമല്ല അവള്‍ എന്നെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഒരുപാട് സ്ത്രീകള്‍ പ്രതീക്ഷയോടെ അവളെ നോക്കുന്നുണ്ട്. പറയേണ്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞ അവളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ട്”. 2012ല്‍ ആണ് തനുശ്രീയുടെ സഹോദരി ഇഷിത സിനിമാമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. ഭാഗ്യം കൊണ്ട് തനിക്ക് ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പക്ഷെ തന്റെ പല സുഹൃത്തുക്കളും ലൈംഗിക ചൂഷണങ്ങളുടെ ഇരയായിട്ടുണ്ടെന്നും ഇഷിത പറയുന്നു. അങ്ങനെ സംഭവിക്കുന്നത് വളരെ പരിതാപകരമാണ് ഇഷിത പറയുന്നത്.

Related posts