ലൈ​ഫ് മി​ഷ​ൻ ഫ​ണ്ടി​ൽനി​ന്ന് 60.36 കോ​ടി തി​രി​ച്ചെ​ടു​ത്ത് ധ​ന​വ​കു​പ്പ്; ര​​​​ണ്ടു​​​​കോ​​​​ടി ത​​​​ര​​​​ണ​​​​മെ​​​​ന്ന ലൈ​​​​ഫ് മി​​​​ഷ​​​​ന്‍റെ ആ​​​​വ​​​​ശ്യം സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് വീ​​​​ടു നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന ലൈ​​​​ഫ് മി​​​​ഷ​​​​ൻ അ​​​​ക്കൗ​​​​ണ്ടി​​​​ൽ നി​​​​ന്ന് 60.36 കോ​​​​ടി തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത് ധ​​​​ന​​​​വ​​​​കു​​​​പ്പ്. സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​ച്ച മാ​​​​ർ​​​​ച്ച് 31ന് ​​​​ലൈ​​​​ഫ് മി​​​​ഷ​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച തു​​​​ക​​​​യി​​​​ൽനി​​​​ന്ന് 60.36 കോ​​​​ടി തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത തു​​​​ക​​​​യി​​​​ൽനി​​​​ന്ന് ര​​​​ണ്ടു​​​​കോ​​​​ടി ത​​​​ര​​​​ണ​​​​മെ​​​​ന്ന ലൈ​​​​ഫ് മി​​​​ഷ​​​​ന്‍റെ ആ​​​​വ​​​​ശ്യം സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.

2024 ഏ​​​​പ്രി​​​​ൽ, മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ലൈ​​​​ഫ് മി​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന ഓ​​​​ഫീ​​​​സി​​​​ലെ​​​​യും ജി​​​​ല്ലാ ഓ​​​​ഫീ​​​​സി​​​​ലേ​​​​യും ശ​​​​ന്പ​​​​ളം, വാ​​​​ഹ​​​​ന വാ​​​​ട​​​​ക, ഓ​​​​ഫീ​​​​സ് ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കാ​​​​ണ് തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത തു​​​​ക​​​​യി​​​​ൽ നി​​​​ന്ന് ര​​​​ണ്ടു കോ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ലൈ​​​​ഫ് മി​​​​ഷ​​​​ൻ തു​​​​ക സ​​​​ർ​​​​ക്കാ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്നെ​​​​ന്ന മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​ന്‍റെ വാ​​​​ദം പൊ​​​​ളി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ത​​​​ദ്ദേ​​​​ശ സ്വ​​​​യം ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പ് ക​​​​ഴി​​​​ഞ്ഞ 20 ന് ​​​​ഇ​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്.

2023-24ൽ ​​​​ലൈ​​​​ഫ് മി​​​​ഷ​​​​ന് വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ 717 കോ​​​​ടി​​​​യി​​​​ൽ 333.09 കോ​​​​ടി​​​​യാ​​​​ണ് ലൈ​​​​ഫ് മി​​​​ഷ​​​​ന് ധ​​​​ന​​​​വ​​​​കു​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 272.72 കോ​​​​ടി​​​​യും. ബാ​​​​ക്കി തു​​​​ക​​​​യാ​​​​ണ് തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. അ​​​​താ​​​​യ​​​​ത്, വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ 717 കോ​​​​ടി​​​​യി​​​​ൽ ചെ​​​​ല​​​​വാ​​​​ക്കി​​​​യ​​​​ത് 272.72 കോ​​​​ടി മാ​​​​ത്രം. 444.28 കോ​​​​ടി പാ​​​​ഴാ​​​​ക്കി. ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു പേ​​​​ർ വീ​​​​ടി​​​​നാ​​​​യി കാ​​​​ത്തു നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് ന​​​​ട​​​​പ​​​​ടി.

Related posts

Leave a Comment