ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ന്യ​ജീ​വി സങ്കേതത്തി​ൽ നി​ന്ന് 14 സിം​ഹ​ങ്ങ​ൾ പു​റ​ത്ത് ചാ​ടി; അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ന്യ​ജീ​വി സങ്കേതത്തിൽ നി​ന്ന് 14 സിം​ഹ​ങ്ങ​ൾ പു​റ​ത്ത് ചാ​ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ൺ-​പെ​ൺ സിം​ഹ​ങ്ങ​ളും സിം​ഹ​ക്കു​ട്ടി​ക​ളും ഇ​തി​ൽ​പെ​ടു​മെ​ന്നാ​ണ് വി​വ​രം.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​യ ക്രു​ഗെ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. സിം​ഹ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നോ പാ​ർ​ക്കി​ന്‍റെ പു​റ​ത്ത് ഏ​ത് ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​തെ​ന്നോ വ്യ​ക്ത​മ​ല്ല.

ജ​ന​ങ്ങ​ളോ​ട് അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഇ​തി​നോ​ട​കം അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​റ​ത്ത് ക​ട​ന്ന​വ​യി​ൽ ഏ​റെ​യും അ​പ​ക​ട​കാ​രി​ക​ളാ​യ സിം​ഹ​ങ്ങ​ൾ ആ​ണെ​ന്നാ​ണ് വി​വ​രം.

Related posts