മ​ദ്യ​ത്തി​നു പേ​രി​ടാ​ൻ സ​മ്മാ​നം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഹൈ​ക്കോ​ട​തി​ക്കും പ​രാ​തി

തൃ​ശൂ​ർ: സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ന്ന മ​ദ്യ​ത്തി​നു പേ​രി​ടാ​നും ലോ​ഗോ​യ്ക്കും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ച​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​ണ്‍ ഡാ​നി​യ​ൽ. മി​ക​ച്ച എ​ൻ​ട്രി​ക​ൾ​ക്കു സ​മ്മാ​ന​വും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

ഇ​തു സം​സ്ഥാ​ന​ത്തി​ന്‍റെ മ​ദ്യ​ന​യ​ത്തി​നും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി അ​യ​ച്ച​ത്. അ​പേ​ക്ഷ ക്ഷ​ണി​ച്ച ന​ട​പ​ടി ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

മ​ദ്യ​ത്തി​നും മ​റ്റു ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഒ​രു​ത​ര​ത്തി​ലു​ള്ള പ്രോ​ത്സാ​ഹ​ന​മോ പ​ര​സ്യ​മോ ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന​താ​ണു നി​ല​വി​ലെ നി​യ​മ​വ്യ​വ​സ്ഥ​യെ​ന്നു പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കേ​ര​ള സ്റ്റേ​റ്റ് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ​യും അ​തി​ന് അ​നു​മ​തി ന​ൽ​കി​യ സം​സ്ഥാ​ന​സ​ർ​ക്കാ​രി​നെ​തി​രെ​യും അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment