മ​ദ്യം ന​ല്‍​കി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; 17കാ​രി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു

ഇ​ടു​ക്കി: മ​ദ്യം ന​ല്‍​കി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 17കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് പെ​ണ്‍​കു​ട്ടി ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

അ​തീ​വ ഗു​രു​ത​ര നി​ല​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നു ഇ​ര​യാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം കോ​മ്പ​യാ​ര്‍ മു​രു​ക​ന്‍​പാ​റ ഈ​ട്ടി​ക്കാ​ല​യി​ല്‍ ആ​ഷി​ക്ക് ഹ​ക്കീം (23), സൃ​ഹു​ത്തു​ക്ക​ളാ​യ കോ​മ്പ​യാ​ര്‍ മു​രു​ക​ന്‍​പാ​റ കു​ഴി​വേ​ലി​ല്‍ അ​നേ​ഷ് അ​നി​ല്‍​കു​മാ​ര്‍(21), പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കൗ​മാ​ര​ക്കാ​ര​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ആ​ഷി​ക്ക് കൂ​ട്ടു​പ്ര​തി​യാ​യ അ​നേ​ഷി​ന്‍റെ ഫോ​ണി​ല്‍ നി​ന്നു പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം മൂ​വ​രും കൂ​ടി പെ​ണ്‍​കു​ട്ടി​ക്ക് ബ​ല​മാ​യി മ​ദ്യം ന​ല്‍​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം ആ​ഷി​ക് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ അ​നേ​ഷി​ന്‍റെ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി.

Related posts

Leave a Comment