അണിഞ്ഞൊരുങ്ങിയാൽ ആരും സംശയിക്കില്ല സാറേ..! കെഎസ്ആർടിസി  ബ​സി​ൽ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മിച്ച സ​ഹോ​ദ​രി​മാരെ  പിടികൂടി

അ​ങ്ക​മാ​ലി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​രി​മാ​രാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളെ അ​ങ്ക​മാ​ലി പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ഈ​റോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു പി​ന്നി​ലു​ള്ള വി​നാ​യ​ക കോ​വി​ലി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മ​ഹേ​ഷി​യ (34), ഈ​റോ​ഡ് സ്വ​ദേ​ശി​നി സ​ത്യ​പ്രി​യ (27) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കാ​ൻ അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ ക​യ​റി​യ അ​യ്യ​മ്പു​ഴ അ​മ​ലാ​പു​രം അ​റ​യ്ക്കാ​പ​റ​മ്പി​ൽ കൊ​ച്ചു​ത്രേ​സ്യ​യു​ടെ മൂ​ന്നു പ​വ​ൻ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

മാ​ല ഊ​രി​യെ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ച്ചു​ത്രേ​സ്യ ഒ​ച്ച​യു​ണ്ടാ​ക്കി അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ബ​സ് നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ബ​സി​ൽ​നി​ന്നി​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​വ​ർ​ക്കെ​തി​രേ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ സ​മാ​ന​മാ​യ​രീ​തി​യി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്ര​തി​ക​ളെ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts