അച്ഛന്‍റെ മുഖവും ടീ ഷര്‍ട്ടും കാൻവാസാക്കി മകൾ; സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് വീഡിയോ

കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കാറുണ്ട്. ചെറുപ്രായത്തിലെ അവര്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ കുട്ടികള്‍ അവരുടെ കഴിവ് പ്രകടിപ്പിച്ചു തുടങ്ങും.

അത്തരത്തിലൊരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങള്‍ വരയ്ക്കുവാനുള്ള തന്‍റെ കഴിവാണ് ഈ കൊച്ചുമിടുക്കി കാണിക്കുന്നത്.

എന്നാല്‍ ഇവിടെ ഒരു പ്രത്യേക എന്തെന്നാൽ അവള്‍ ചിത്രം വരയ്ക്കുന്നത് കാൻവാസിലല്ല. തന്‍റെ പിതാവിന്‍റെ മുഖത്തും കൈകളിലുമാണ്.

അച്ഛന്‍റെ വെള്ള ടീ ഷര്‍ട്ടിലും മുഖത്തും കൈകളിലുമൊക്കെ അവള്‍ ചുവപ്പും കറുപ്പും നിറത്തിലുള്ള പേനകള്‍കൊണ്ട് വരച്ചു. അതേസമയം അടുത്തിരിക്കുന്ന പൂച്ച ചെറിയ ഭയത്തോടെ ഇതെല്ലാം വളരെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ കുട്ടിയുടെ കഴിവിന് പ്രശംസിച്ച് ആളുകള്‍ രംഗത്തെത്തി. ചിലര്‍ അടുത്തിരിക്കുന്ന പൂച്ചയുടെ ഭയാനകമായ മുഖം കണ്ട് ചിരിച്ചും കമന്‍റുകളിട്ടു.

https://twitter.com/TheFigen_/status/1687798606592663552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687798606592663552%7Ctwgr%5Ee99631a020f43afce6d04989f7d3a11e06ef37b7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatvnews.com%2Ftrending%2Fnews%2Fviral-video-of-little-girl-using-father-s-face-and-t-shirt-as-canvas-internet-amazed-with-her-talent-2023-08-07-885333

Related posts

Leave a Comment