കൂ​റ്റ​ൻ ചീ​സ് ക​ട്ട​ക​ൾ ശ​രീ​ര​ത്തി​ൽ പ​തി​ച്ച് റോമിൽ വയോധികന് ദാരുണാന്ത്യം


റോം: ​സം​ഭ​ര​ണ​ശാ​ല​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കൂ​റ്റ​ൻ ചീ​സ് ക​ട്ട​ക​ൾ ശ​രീ​ര​ത്തി​ൽ പ​തി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ഇ​റ്റ​ലി​യി​ലെ ലോം​ബാ​ഡി​യി​ൽ ചീ​സ് ഉ​ൽപാ​ദ​ക​ശാ​ല ന​ട​ത്തു​ന്ന ജി​യ​കാ​മോ ചി​യ​പ​രി​നി(74) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ബെ​ർ​ഗാ​മോ മേ​ഖ​ല​യി​ലെ റൊ​മാ​നോ ഡി ​ലോം​ബാ​ഡി​യ എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​രി​ച്ചു​വ​ച്ചി​രു​ന്ന ചീ​സ് ക​ട്ട​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യി ചി​യ​പ​രി​നി ഷെ​ൽ​ഫു​ക​ൾ​ക്കി​ട​യി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ, ഒ​രു ഷെ​ൽ​ഫ് മ​റി​ഞ്ഞു​വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

40 കി​ലോ​ഗ്രാ​മോ​ളം ഭാ​ര​മു​ള്ള ചീ​സ് വീ​ലു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ൽ​ഫു​ക​ൾ ഒ​ന്നി​ന് മു​ക​ളി​ൽ ഒ​ന്നാ​യി ത​ട്ടി​ത്ത​ട്ടി വീ​ണ​തോ​ടെ, ചി​യ​പ​രി​നി ഇ​തി​ന​ടി​യി​ൽ പെ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

ട​ൺ​ക​ണ​ക്കി​ന് ഭാ​രം വ​രു​ന്ന ചീ​സ് ക​ട്ട​ക​ൾ​ക്കും ഷെ​ൽ​ഫു​ക​ൾ​ക്കു​മി​ട​യി​ൽ പെ​ട്ടു​പോ​യ ഇ​യാ​ളെ 12 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ചീ​സ് ക​ട്ട​ക​ൾ എ​ടു​ത്തു​മാ​റ്റാ​ൻ ഉ​ത​കു​ന്ന യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കൈ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ സ്ഥ​ല​ത്ത് നി​ന്ന് നീ​ക്കി​യ​ത്.

Related posts

Leave a Comment