കരൾരോഗങ്ങൾ: സ്വയംചികിത്സയും ഒറ്റമൂലിയും അപകടം

രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​രി​ൽ നി​ന്നു ര​ക്തം സ്വീ​ക​രി​ക്കു​ക, രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ക, രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​ർ​ക്ക് ഉ​പ​യോ​ഗിച്ച സി​റി​ഞ്ച്, സൂ​ചി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി, ഡി ​വൈ​റ​സു​ക​ൾ ബാ​ധി​ക്കാ​റു​ള്ള​ത്. രോ​ഗാ​ണു​ബാ​ധ​യു​ള്ള സ്ത്രീ​ക​ൾ പ്ര​സ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​ബാ​ധി​ക്കു​ന്ന​വ​രി​ൽ അ​ത് നീ​ണ്ട കാ​ലം നി​ല​നി​ൽ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​മാ​യി മാ​റാ​വു​ന്ന​താ​ണ്. അ​തി​നും പു​റ​മെ ക​ര​ൾ​വീ​ക്കം, മ​ഹോ​ദ​രം, ക​ര​ളി​നെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ എ​ന്നി​വ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​യി​രി​ക്കും.
സ്വ​ന്തം ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നും ന​ന്നാ​യി നി​ല​നി​ർ​ത്താ​നും ക​ര​ളി​ന് സ്വ​ന്ത​മാ​യി ത​ന്നെ ക​ഴി​വു​ണ്ട്. ഒ​രു​പാ​ട് രോ​ഗ​ങ്ങ​ൾ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്. ഈ ​പ്ര​ശ്ന​ങ്ങ​ൾ നി​സാ​ര​മാ​യും അ​ശാ​സ്ത്രീ​യ​മാ​യും കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴാ​ണ് സ​ങ്കീ​ർ​ണ​ത​ക​ളും ഗു​രു​ത​രാ​വ​സ്ഥ​ക​ളുംഉ​ണ്ടാ​കു​ന്ന​ത്.

അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ട
വി​ശ​പ്പ് കു​റ​യു​ന്പോഴും ശ​രീ​ര​ഭാ​രം കു​റ​യു​മ്പോ​ഴും ക​ര​ൾ രോ​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ല ല​ക്ഷ​ണ​ങ്ങ​ളാ​യ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴും ഇ​പ്പോ​ഴും പ​ല​രും മ​രു​ന്നുക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​ക​ൾ വാ​ങ്ങി ക​ഴി​ക്കു​ന്ന ശീ​ലം കൊ​ണ്ടുന​ട​ക്കു​ന്ന​തു കാ​ണാ​റു​ണ്ട്. ഒ​റ്റ​മൂ​ലി​ക​ൾ അ​ന്വേ​ഷി​ച്ച് പോ​കു​ന്ന​വ​രും ധാ​രാ​ള​മാ​ണ്.
ഇ​ങ്ങ​നെ അ​ശ്ര​ദ്ധ​മാ​യി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രി​ലാ​യി​രി​ക്കും ക​ര​ൾ രോ​ഗ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ൽ ആ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ ഉ​ണ്ടാ​കു​ക.

കരൾ നിലനിൽക്കാൻ
• മ​ദ്യ​പാ​നം ഉ​ള്ള​വ​ർ അ​ത് ഉ​പേ​ക്ഷി​ക്ക​ണം. എ​പ്പോ​ഴെ​ങ്കി​ലും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​ട്ടു​ള്ള​വ​ർ മ​ദ്യം കാ​ണാ​ൻ പോ​ലും പാ​ടി​ല്ല എ​ന്നാ​ണ് ‌ വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ പ​റ​യാ​റു​ള്ള​ത്.
• വൃ​ത്തി​യി​ല്ലാ​ത്ത ആ​ഹാ​രം, ജ്യൂ​സു​ക​ൾ, വെ​ള്ളം എ​ന്നി​വ ക​ഴി​ക്ക​രു​ത്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ന​ന്നാ​യി ന​ല്ല വെ​ള്ള​ത്തി​ൽ ക​ഴു​കി​യ​തി​ന് ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. വ​ഴി​യ​രി​കി​ൽ തു​റ​ന്ന് വ​ച്ച് വി​ൽപ്പ​ന ന​ട​ത്തു​ന്ന ആ​ഹാ​ര​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും ക​ഴി​ക്കാ​തി​രി​ക്കു​ക.
• സ​മീ​കൃ​താ​ഹാ​രം ശീ​ല​മാ​ക്കു​ക. ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പോ​ഷ​കാം​ശ​ങ്ങ​ൾ വേ​ണ്ട അ​ള​വി​ൽ ല​ഭി​ക്കാ​ൻ അ​ത് സ​ഹാ​യി​ക്കും.
• മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ടി വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ത് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം അ​നു​സ​രി​ച്ച് മാ​ത്രം ക​ഴി​ക്കു​ക. മ​രു​ന്നു​ക​ൾ ഡോ​ക്ട​ർ പ​റ​യു​ന്ന അ​ള​വി​ലും സ​മ​യ​ങ്ങ​ളി​ലും ക​ഴി​ക്കു​ക​യും വേ​ണം. മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​ രീ​തി​യി​ലാ​യാ​ൽ അ​തി​ന്‍റെ ഫ​ല​മാ​യി ക​ര​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടാ​കാ​വു​ന്ന​താ​ണ്. • രോ​ഗാ​ണു​വി​മു​ക്ത​മാ​ക്കാ​ത്ത സി​റി​ഞ്ച്, സൂ​ചി എ​ന്നി​വ ഉ​പ​യോ​ഗി​ക്കരുത്. എ​പ്പോ​ഴെ​ങ്കി​ലും ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി വ​രി​ക​യാ​ണെ​ങ്കി​ൽ ര​ക്ത​ദാ​നം ചെ​യ്യു​ന്ന വ്യ​ക്തി​യു​ടെ ര​ക്തം അ​ണു​ബാ​ധ ഇ​ല്ലാ​ത്ത​താ​ണെന്ന് ഉ​റ​പ്പു
വ​രു​ത്ത​ണം.
• അ​തി​രു​ക​ളി​ല്ലാ​ത്ത ലൈം​ഗി​ക ബ​ന്ധ​ങ്ങ​ൾ ന​ല്ല​ത​ല്ല എ​ന്ന​റി​യ​ണം.
* പു​ക​യി​ല​യു​ടെ എ​ല്ലാ രീ​തി​യി​ലൂ​ള്ള ഉ​പ​യോ​ഗ​വും ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണം.
• അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ള്ള സ​ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​തും താ​മ​സി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക.

Related posts

Leave a Comment