കൊറോണ ബോധവല്‍ക്കരണവുമായി പിഞ്ചു പൈതങ്ങള്‍ ! എല്‍കെജി വിദ്യാര്‍ഥികളുടെ കോവിഡ് പ്രതിരോധ വീഡിയോ വൈറലാകുന്നു…

കോവിഡിനെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് രാജ്യവും ജനങ്ങളും. സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങള്‍ ഇതിന്റെ ഭാഗമാവുകയാണ്.

കോവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍ നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും ആദരവര്‍പ്പിച്ചു കൊണ്ടുള്ള നിരവധി വീഡിയോകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കൊച്ചുകുട്ടികള്‍ വരെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാവുകയാണ്. കടുത്തുരുത്തി സെന്റ്‌. കുര്യാക്കോസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥികളുടെ കോവിഡ് ബോധവല്‍ക്കരണ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഫേസ്മാസ്‌ക്ക് ധരിക്കേണ്ടതിന്റേയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതിന്റെയുമെല്ലാം ആവശ്യകത കുട്ടികള്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. പിഞ്ചു കുട്ടികളുടെ ഈ മാതൃകാ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts

Leave a Comment