ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേശ​ങ്ങ​ൾ ലം​ഘി​ച്ച് അ​ന്യ​സം​സ്ഥാ​ന​ത്ത് നിന്ന് ചരക്ക് ലോറിയിൽ ആളെക്കടത്തൽ; കുന്നംകുളം സ്വദേശിനി പോലീസ് പിടിയിൽ

കു​ന്നം​കു​ളം: ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേശ​ങ്ങ​ൾ ലം​ഘി​ച്ച് അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നും ആ​ളു​ക​ളെ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. പെ​ങ്ങാ​മു​ക്ക് സ്വ​ദേ​ശി​നി ചെ​റു​പ​റ​ന്പി​ൽ സ​ജീ​വി​ന്‍റെ ഭാ​ര്യ സി​ന്ധു​വി​നെ (42) യാ​ണ് കു​ന്നം​കു​ളം എ​സി​പി ​ടി.​എ​സ്. സി​നോ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​ജി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റുചെ​യ്ത​ത്.

കോ​വി​ഡ് 19 വ്യാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ആ​ളു​ക​ളെ നി​യ​മ​ങ്ങ​ളും നി​ർ​ദേശ​ങ്ങ​ളും ലം​ഘി​ച്ച് പ​ച്ച​ക്ക​റി ക​യ​റ്റിവ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ക​ട​ത്തു​ന്ന​തി​ന് ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

അ​തി​ർ​ത്തി വ​ഴി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ വ​ൻ​തു​ക കൈ​പ്പ​റ്റി ആ​ളു​ക​ളെ അ​തി​ർ​ത്തി ക​ട​ത്തു​ന്ന വാ​ർ​ത്ത ഒ​രു ഓ​ണ്‍ലൈ​ൻ ചാ​ന​ൽ പു​റ​ത്ത് കൊ​ണ്ടുവ​ന്നി​രു​ന്നു. വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​യാ​ൾ സി​ന്ധു​വു​മാ​യി ന​ട​ത്തി​യ ടെ​ല​ഫോ​ണ്‍ സം​ഭാ​ഷ​ണ​വും ഓ​ണ്‍​ലൈ​ൻ ചാ​ന​ൽ പു​റ​ത്തുവി​ട്ടി​രു​ന്നു.

ത​മി​ഴ് നാ​ട്ടി​ലു​ള്ള ബാ​ബു എ​ന്ന ഏ​ജ​ന്‍റി​ന്‍റെ കൈ​വ​ശം പ​ണം ന​ൽ​കി​യാ​ൽ പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ളി​ച്ചു ക​ട​ത്താ​നു​ള്ള സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത് സി​ന്ധു​വാ​യി​രു​ന്നു​വെ​ന്നും ഓ​ണ്‍​ലൈ​ൻ ചാ​ന​ലി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേശ​ങ്ങ​ളു​ടെ ലം​ഘ​നം ന​ട​ത്തി​യ​തി​ന് ഇ​വ​രെ അ​റ​സ്റ്റുചെ​യ്ത​ത്. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​യി​രു​ന്ന​ത് .

സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന്‍റെ മ​റ​വി​ൽ ജ​ന​ങ്ങ​ളെ വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത് എ​ന്നും പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ മു​ൻ​പും, പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ളു​ക​ളെ അ​തി​ർ​ത്തി ക​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നു​ള്ള വി​വ​രം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

എ​സ്ഐ​മാ​രാ​യ ഇ. ​ബാ​ബു, വി.​എ​സ്.​ സ​ന്തോ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന​ൽ കൃ​ഷ്ണ​കു​മാ​ർ, വീ​ര​ജ, ഷി​ബി​ൻ എ​ന്നി​വ​രുംപ്ര​തി​യെ അ​റ​സ്റ്റുചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment