രാജ്യത്ത് ലോക്ക് ഡൗണ്‍ 14ന് പിന്‍വലിച്ചേക്കില്ല ! ലോക്ക്ഡൗണ്‍ നീട്ടുന്നത് പരിഗണയിലെന്ന് കേന്ദ്ര സര്‍ക്കാര്‍; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യതയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിനൊരുങ്ങുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.

ലോക്ക് ഡൗണ്‍ നീട്ടില്ലെന്നായിരുന്നു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23ന് അര്‍ധരാത്രി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ഏപ്രില്‍ 14 അര്‍ധരാത്രി അവസാനിക്കും.

അതേസമയം, തെലങ്കാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നീട്ടുന്നതിനോട് രാജസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതിനോടകം 137 ആളുകള്‍ മരിച്ചു. നാലായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related posts

Leave a Comment