ഗ​ര്‍​ഭി​ണി​യാ​യ​ത് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ! മ​ക​ള്‍​ക്ക് തി​ക​ച്ചും അ​നു​യോ​ജ്യ​മാ​യ പേ​രു​ത​ന്നെ ഇ​ട്ട് അ​മ്മ…

കോ​വി​ഡ് കാ​ല​ത്ത് ജ​നി​ച്ച കു​ട്ടി​ക​ളി​ല്‍ പ​ല​രും മു​മ്പി​ല്ലാ​ത്ത വി​ചി​ത്ര​മാ​യ പേ​രു​ക​ള്‍​ക്കു​ട​മ​ക​ളാ​ണ്. കോ​വി​ഡ് എ​ന്നും കൊ​റോ​ണ​യെ​ന്നു​മൊ​ക്കെ പേ​രു​ള്ള നി​ര​വ​ധി കു​ട്ടി​ക​ള്‍ ഈ ​ലോ​ക​ത്ത് വ​ള​രു​ന്നു​ണ്ട്. അ​ങ്ങ​നെ ഒ​രു പേ​രാ​ണ് ഈ ​അ​മ്മ ത​ന്റെ മ​ക​ള്‍​ക്കും ന​ല്‍​കി​യി​രി​ക്കു​ന്ന​ത്, മ​ക​ളു​ടെ പേ​ര് ലോ​ക്കി. ലോ​ക്ക്ഡൗ​ണ്‍ എ​ന്ന​തി​ന്റെ ചു​രു​ക്ക​മാ​യി​ട്ടാ​ണ് അ​വ​ര്‍ മ​ക​ള്‍​ക്ക് ആ ​പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തി​ന് കാ​ര​ണം വേ​റൊ​ന്നു​മ​ല്ല, ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് അ​വ​ര്‍​ക്ക് ലോ​ക്കി പി​റ​ന്ന​ത്. 2021ല്‍ ​ര​ണ്ടാ​മ​ത്തെ ലോ​ക്ക്ഡൗ​ണി​ന്റെ സ​മ​യ​ത്താ​ണ് ജോ​ഡി ക്രോ​സ് എ​ന്ന 36 -കാ​രി ഗ​ര്‍​ഭി​ണി​യാ​വു​ന്ന​ത്. ജോ​ഡി​യും ഭ​ര്‍​ത്താ​വ് 26കാ​ര​നാ​യ റോ​ബും ചേ​ര്‍​ന്ന് മ​ക​ള്‍​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു പേ​ര് ത​ന്നെ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ദ​മ്പ​തി​ക​ള്‍​ക്ക് ശ​മ്പ​ള​ത്തോ​ട് കൂ​ടി​യ അ​വ​ധി കി​ട്ടി. ഇ​രു​വ​ര്‍​ക്കും കൂ​ടു​ത​ല്‍ സ​മ​യം ഒ​രു​മി​ച്ച് ചെ​ല​വ​ഴി​ക്കാ​നും പ​റ്റി. അ​താ​ണ് ഗ​ര്‍​ഭി​ണി​യാ​വാ​നും ലോ​ക്കി​ക്ക് ജ​ന്മം ന​ല്‍​കാ​നും കാ​ര​ണ​മാ​യി തീ​ര്‍​ന്ന​ത് എ​ന്ന് ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. കൊ​വി​ഡ്…

Read More

മുംബൈ ലോക്ഡൗണിലേക്ക് ! ഡല്‍ഹിയില്‍ കര്‍ഫ്യൂ; രാജ്യം വീണ്ടും അടച്ചുപൂട്ടലിലേക്കോ ?

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യം അടച്ചുപൂട്ടലിലേക്കോ എന്ന ചോദ്യമുയരുകയാണ്. വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ ഈ ചോദ്യത്തിനു നിധാനമാവുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം ലോക്ഡൗണിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ വൈറസ് ബാധ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ മുംബൈ ലോക്ഡൗണിലേക്ക് നീങ്ങാന്‍ താമസമുണ്ടാകില്ല. വാരാന്ത്യ കര്‍ഫ്യൂവിനു പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More

വാക്‌സിനെടുക്കാത്തവര്‍ക്ക് ചെക്കിന്റെ ‘ചെക്ക്’ ! വാക്‌സിനെടുക്കാത്തവരെ വീട്ടിലിരുത്തുന്ന പരിപാടി ലോകവ്യാപകമാവുന്നു…

കോവിഡ് മഹാമാരി ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കേവലം ഒരു ആരോഗ്യപ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല കോവിഡ് ലോകത്തെ ബാധിച്ചത്. മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ മുതല്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മെഖലകളില്‍ വരെ മനുഷ്യര്‍ക്ക് ഏറെ തിരിച്ചടിയാണ് ഈ ഭീകര വൈറസ് സമ്മാനിക്കുന്നത്. ഇതിനെ പൂര്‍ണ്ണമായി തടയാനുള്ള വഴിയൊന്നും ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ പ്രതിസന്ധിയില്‍ നിന്നും ഇപ്പോള്‍ മറികടക്കുവാനുള്ള ഏറ്റവും വലിയ പ്രതിവിധി കോവിഡ് പ്രതിരോധ വാക്‌സിന്‍ മാത്രമാണ്. രോഗം ഗുരുതരമാകാതെ കാക്കാനും, മരണനിരക്ക് കൂട്ടാതെ നോക്കാനും വക്‌സിന് കഴിയൂന്നു എന്നത് യാഥാര്‍ത്ഥ്യ ജീവിതത്തിലെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യമാണ്. എന്നിട്ടും മതവിശ്വാസത്തിന്റെയും മറ്റ് തെറ്റിദ്ധാരണകളുടെയും പേരില്‍ വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുന്നവര്‍ മനുഷ്യകുലത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്നതിന് ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെയാണ് യൂറോപ്പില്‍ വീണ്ടും രോഗവ്യാപനം കടുക്കാന്‍ തുടങ്ങിയപ്പോള്‍, വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല…

Read More

കേരളത്തില്‍ വീണ്ടും ലോക്ഡൗണ്‍ ? രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും കേരളത്തില്‍; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് റിപ്പോര്‍ട്ട്…

നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളില്‍ 70 ശതമാനവും കേരളത്തിലായിരിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയാന്‍ ലോക്ഡൗണ്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് റിപ്പാര്‍ട്ട്. കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മൂന്നുദിവസം മുമ്പ് 15 ശതമാനമായിരുന്നു ടിപിആര്‍. ഇപ്പോള്‍ അത് 19 ആയി. കേസുകള്‍ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ലോക് ഡൗണ്‍ ആണ് ഉചിതമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്. ഡല്‍ഹിയില്‍ പയറ്റി വിജയിച്ച ലോക്ഡൗണ്‍ തന്ത്രം കേരളത്തിലും പ്രയോഗിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും.കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഉത്സവസീസണ്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ പോലുള്ള മാര്‍ഗങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച…

Read More

രാജ്യത്ത് വീണ്ടുമൊരു ലോക്ഡൗണ്‍ വരുമോ ? മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാംതരംഗത്തിന് തുടക്കമായെന്ന് ആരോഗ്യമന്ത്രാലയം; കാര്യങ്ങള്‍ പിടിവിട്ടു പോയേക്കാം എന്ന് സൂചന…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനു തുടക്കമായെന്ന് സൂചന. കോവിഡ് നിയന്ത്രണ വിധേയമായെന്ന് ആശ്വസിച്ചിരിക്കെയാണ് മാര്‍ച്ച് മാസത്തോടെ രോഗബാധ വീണ്ടും രൂക്ഷമായത്. ദിനംപ്രതി കാല്‍ലക്ഷത്തോളം പേര്‍ രോഗികളാകുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഏറ്റവും രൂക്ഷമായ സ്ഥിതിയാകും നേരിടേണ്ടി വരികയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗര- ഗ്രാമ മേഖലകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നില്ല. ഇത് വന്‍തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കും. സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍, ക്വാറന്റീന്‍, കോവിഡ് വാക്സിനേഷന്‍ തുടങ്ങിയ നടപടികള്‍ കര്‍ശനമായി നടപ്പാക്കണം. രോഗവ്യാപന സാധ്യത കര്‍ശനമായി തടഞ്ഞില്ലെങ്കില്‍…

Read More

യാത്ര നിരക്ക് പഴയപടിയായതോടെ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകളും കൂടുന്നു ! ഓരോ കിലോമീറ്ററിനും നഷ്ടം 29 രൂപ; പുതിയ കണക്കുകള്‍ ഇങ്ങനെ…

വര്‍ധിപ്പിച്ച യാത്രാ നിരക്കുകള്‍ പൂര്‍വസ്ഥിതിയിലായപ്പോള്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടവും കൂടി. ബുധനാഴ്ച അന്തര്‍ജില്ലാ സര്‍വീസുകൂടി തുടങ്ങിയപ്പോള്‍ ഒരോ കിലോമീറ്ററിനും 29.1 രൂപ നഷ്ടത്തിലാണ് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിയത്. ജീവനക്കാരുടെ വേതനവും ഇന്ധനം ഉള്‍പ്പെടെയുള്ള മറ്റുചെലവുകളും കണ്ടെത്തണമെങ്കില്‍ കിലോമീറ്ററിന് ഇപ്പോള്‍ 45.90 രൂപയെങ്കിലും ലഭിക്കണമെന്ന് ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ് പറഞ്ഞു. 90.75 ലക്ഷം രൂപയാണ് സംസ്ഥാനത്ത് ബുധനാഴ്ച 2254 ബസുകള്‍ സര്‍വീസ് നടത്തിയിട്ട് ലഭിച്ചത്. ഇതില്‍ 85.78 ലക്ഷം ഡീസലിന് മാത്രം ചെലവായി. ബാക്കി 4.97 ലക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഒരുദിവസം അറ്റകുറ്റപ്പണിക്ക് 15 ലക്ഷം രൂപയെങ്കിലും വേണം. അതിനുപോലും ബുധനാഴ്ച കിട്ടിയ വരുമാനം തികഞ്ഞില്ല. കിലോമീറ്ററിന് 16.80 രൂപ എന്ന നിരക്കിലായിരുന്നു വരുമാനം. എറണാകുളം മേഖലയിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. കിലോമീറ്ററിന് 15.42 രൂപ. തിരുവനന്തപുരത്ത് 17.63, കോഴിക്കോട്ട് 18.35 രൂപയുമാണ് ബുധനാഴ്ചത്തെ വരുമാനം. ഒരു ബസിന്…

Read More

ലോക്ക്ഡൗണില്‍ മൂന്നാറിലേക്ക് പോകുമ്പോള്‍ ഒരു ഉള്‍വിളി ! ആ വിളിയില്‍ കാറുമായി പഴയ കളിക്കൂട്ടുകാരനെത്തി വീട്ടിലേക്കു കൊണ്ടുപോയി; ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും കൂട്ടുകാരന് സ്വന്തം വീട്ടില്‍ പോകേണ്ട; യുവാവിന് കാര്യം മനസ്സിലായത് ‘ചങ്ക് ബ്രോ’ സ്വന്തം ഭാര്യയെയും കുട്ടികളെയും കൊണ്ട് മുങ്ങിയപ്പോള്‍ മാത്രം…

വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെച്ചു എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. ഇപ്പോള്‍ ഏതാണ്ട് ആ ഒരു അവസ്ഥയിലാണ് മൂവാറ്റുപുഴയിലുള്ള യുവാവ്. ലോക്ക്ഡൗണ്‍ കാലത്ത് മൂന്നാറുകാരനായ സുഹൃത്തിന് അഭയം കൊടുത്ത യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. അഭയം തേടിയെത്തിയ യുവാവ് ബാല്യകാല സഖാവിന്റെ ഭാര്യയെയും കുട്ടികളെയും കൊണ്ടാണ് സ്ഥലംവിട്ടത്. ഭാര്യയുടെയും കൂട്ടുകാരന്റെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ് താനും. മക്കളെയെങ്കിലും കണ്ടുപിടിച്ചു നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് യുവാവിന്റെ ഭീഷണി. ഇതേത്തുടര്‍ന്ന് ഒളിച്ചോട്ടക്കാരെ പൊക്കാനുറച്ചാണ് മൂവാറ്റുപുഴ പോലീസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂന്നാര്‍ സ്വദേശി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് മേലുകാവിനു പോവുകയായിരുന്നവര്‍ക്കൊപ്പം സ്വകാര്യ വാഹനത്തില്‍ മൂവാറ്റുപുഴയില്‍ എത്തിയത്. മൂന്നാറിനു പോകാന്‍ വാഹനം കിട്ടാതെ കുടുങ്ങിയ ഇയാള്‍ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതിനിടെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല…

Read More

യുവതിയുമായി ബൈക്കില്‍ കറങ്ങിയ യുവാവ് കുടുങ്ങി ! പോലീസ് ചോദ്യം ചെയ്തപ്പോള്‍ വെളിയില്‍ വന്നത് ‘ടിക് ടോക്’ വിവാഹത്തിന്റെ കഥ…

ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമുള്ള വിവാഹങ്ങള്‍ അടുത്തിടെയായി കൂടിവരുന്നുണ്ട്. കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ടിക്‌ടോക് വിവാഹത്തിന്റെ കഥയാണ് പുറത്തു വരുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് യുവതിയുമായി ബൈക്കില്‍ പാഞ്ഞ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ ആഡംബര ബൈക്കില്‍ കറങ്ങുന്നതു കണ്ട് പോലീസ് കൈകാട്ടിയെങ്കിലും ഇവര്‍ ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് ഇയാളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത് ബൈക്കില്‍ ഭാര്യയാണ് ഉണ്ടായിരുന്നതെത്തും വിവാഹ ശേഷം മടങ്ങുകയായിരുന്നു എന്നും ആയിരുന്നു. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബൈക്ക് ഓടിച്ച സമയത്ത് താനിട്ട ഷര്‍ട്ട് അണിയിച്ച് സുഹൃത്തിനെ ആദ്യം പോലീസിന് മുന്നില്‍ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ സുഹൃത്ത് കൈമലര്‍ത്തി. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ടിക് ടോക്ക് വിവാഹ കഥ പുറത്തെത്തുന്നത്. ബംഗളൂരുവില്‍ നഴ്സിംഗ്…

Read More

അഞ്ച് പെണ്‍കുട്ടികള്‍ പതിവായി ശല്യപ്പെടുത്തുന്നു ! സഹികെട്ട് പോലീസില്‍ പരാതി നല്‍കി മൂന്നാംക്ലാസുകാരന്‍;സംഭവം അന്വേഷിച്ച് എത്തിയ ജനമൈത്രി പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാണ് കേരളാ പോലീസിന്റെ മുഖമുദ്ര. ഏതു കൊച്ചു കുഞ്ഞിനു പോലും പരാതിയുമായി കയറിച്ചെല്ലാവുന്ന ഇടമാണ് പോലീസ് സ്റ്റേഷന്‍ എന്ന് പറയുന്നത് ഇത്രയും നാള്‍ ഒരു അതിശയോക്തിയായിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരമൊരു കാര്യം നടന്നിരിക്കുകയാണ്. അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്നും എത്രയും പെട്ടെന്ന് അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി കസബ പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാര്‍ക്ക് മുന്നിലെത്തിയത് എട്ടുവയസ്സുകാരന്‍ ആണ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയ ഭാഗത്ത് താമസിക്കുന്ന ഉമര്‍ ദിനാര്‍ എന്ന മൂന്നാം ക്ലാസ്സുകാരന്‍ എഴുതിത്തയ്യാറാക്കിയ വിചിത്ര പരാതിയുമായി ജനമൈത്രി പോലീസിനെ സമീപിച്ചത്. എന്നാല്‍ പയ്യന്റെ പരാതി കേട്ട് പോലീസുകാരുടെ കണ്ണ് തള്ളി. ഇംഗ്ലീഷിലാണ് പരാതി എഴുതുയിന്നത്. തന്റെ അയല്‍വാസികളായ അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നതായിരുന്നു പരാതിയിലെ ആവശ്യം. പെണ്‍കുട്ടികളുടെ പേരും…

Read More

ലോക്ക്ഡൗണ്‍ ലംഘിച്ച് മറൈന്‍ ഡ്രൈവിലൂടെ കറങ്ങി നടന്ന പൂനം പാണ്ഡെയ്ക്കും സുഹൃത്തിനും കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ…

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മുബൈ മറൈന്‍ ഡ്രൈവിലൂടെ കറങ്ങി നടന്ന മോഡലും നടിയുമായ പൂനം പാണ്ഡെയ്‌ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു. മുംബൈ മറൈന്‍ ഡ്രൈവിലൂടെ കൃത്യമായ കാരണങ്ങളൊന്നുമില്ലാതെ കാറില്‍ യാത്ര ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. കൃത്യമായ കാരണങ്ങളൊന്നും ഇല്ലാതെയാണ് പൂനം മറൈന്‍ ഡ്രൈവില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദിനും എതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 269, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ കുറച്ചുസമയം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയയ്ക്കുകയായിരുന്നു.

Read More