14ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്നു കൊതിക്കുന്നവര്‍ ശ്രദ്ധിക്കുക ! ഇനി വരാന്‍ പോകുന്നത് ഒരു പക്ഷെ അപ്രഖ്യാപിത അടിയന്തരവസ്ഥയായിരിക്കും; മിക്കവാറും ആഴ്ചകളോളം വീട്ടിലിരിക്കേണ്ടി വരും…

മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ തീരാന്‍ തീരാന്‍ ഇനി നാലഞ്ചു ദിവസം മാത്രം ശേഷിക്കുമ്പോള്‍ പലരുടെയും വിചാരം ഏപ്രില്‍ 14നു ശേഷം പഴയതു പോലെ ഇറങ്ങി നടക്കാമെന്നാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകള്‍ ധ്വനിപ്പിക്കുന്നത് ലോക്ക് ഡൗണ്‍ നീട്ടുമെന്നു തന്നെയാണ്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായുംജില്ലാ മജിസ്‌ട്രേറ്റുമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് എടുത്തുമാറ്റുന്നതിനോട് അവരെല്ലാവരും എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ നീക്കുന്നത് സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നാണ് കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന പൊതുവികാരം. ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കുമെന്നാണ് മോദി നല്‍കുന്ന സൂചന. ഒരു പക്ഷെ ഒരു ദേശീയ അടിയന്തരാവസ്ഥയായിരിക്കും വരാന്‍ പോകുന്നത്. എന്നാല്‍ രോഗത്തെ വരുതിയിലാക്കിയ കേരളത്തിന് പ്രത്യേക ഇളവുകള്‍ കിട്ടുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കാനുള്ള…

Read More

രാജ്യത്ത് ലോക്ക് ഡൗണ്‍ 14ന് പിന്‍വലിച്ചേക്കില്ല ! ലോക്ക്ഡൗണ്‍ നീട്ടുന്നത് പരിഗണയിലെന്ന് കേന്ദ്ര സര്‍ക്കാര്‍; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യതയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിനൊരുങ്ങുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ലോക്ക് ഡൗണ്‍ നീട്ടില്ലെന്നായിരുന്നു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23ന് അര്‍ധരാത്രി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ഏപ്രില്‍ 14 അര്‍ധരാത്രി അവസാനിക്കും. അതേസമയം, തെലങ്കാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീട്ടുന്നതിനോട് രാജസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതിനോടകം 137 ആളുകള്‍ മരിച്ചു. നാലായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ്…

Read More

ലോക്ക്ഡൗണ്‍ നീട്ടില്ല, പക്ഷെ നിയന്ത്രണങ്ങള്‍ തുടരും ! കോവിഡിനെതിരേ നീണ്ട പോരാട്ടം വേണ്ടി വരുമെന്ന് പ്രധാനമന്ത്രി; ഇന്ത്യയില്‍ കോവിഡ് മരണം 50 കടന്നു…

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു. കോവിഡിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരും. എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ അവസാനിക്കും. എന്നാല്‍ ലോക്ക്ഡൗണിനുശേഷവും കൊറോണ വ്യാപനം തടയുന്നതിനുള്ള സുരക്ഷാസന്നാഹങ്ങള്‍ എല്ലാവരും തുടരണം. ഉത്തരവാദിത്വത്തോടെ എല്ലാവരും പെരുമാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും പങ്കെടുത്തു. കൊറോണ വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം.

Read More