ലോ​ക്ഡൗ​ണി​ൽ നാളെ മുതൽ 3 ദി​വ​സം ഇ​ള​വ്! ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണ്‍ മേ​​​ഖ​​​ല​​​യാ​​​യ ഡി ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വി​​​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​രി- വ്യ​​​വ​​​സാ​​​യി​​​ സംഘടനാ ഭാരവാഹി കളുമായി മു​​​ഖ്യ​​​മ​​​ന്ത്രി പിണറാ യി വിജയൻ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്തു ബ​​​ക്രീ​​​ദ് പ്ര​​​മാ​​​ണി​​​ച്ചു നാ​​​ളെ മു​​​ത​​​ൽ മൂ​​​ന്നു ദി​​​വ​​​സം ലോ​​​ക്ഡൗ​​​ണി​​​ലും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലും ഇ​​​ള​​​വു പ്ര​​​ഖ്യാ​​​പി​​​ച്ചു.

എ, ​​​ബി, സി ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ​​​ക്കു പു​​​റ​​​മേ തു​​​ണി​​​ക്ക​​​ട, ചെ​​​രു​​​പ്പു​​​ക​​​ട, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ഷോ​​​പ്പു​​​ക​​​ൾ, ഫാ​​​ൻ​​​സി ഷോ​​​പ്പു​​​ക​​​ൾ, സ്വ​​​ർ​​​ണ​​​ക്ക​​​ട എ​​​ന്നി​​​വ​​​യും തു​​​റ​​​ക്കാം. രാ​​​ത്രി എ​​​ട്ടു വ​​​രെ​​യാ​​ണ് സ​​മ​​യം.

എ​​​ന്നാ​​​ൽ 15 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ രോ​​​ഗാ​​​വ​​​സ്ഥ​​​യു​​​ള്ള ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണ്‍ മേ​​​ഖ​​​ല​​​യാ​​​യ ഡി ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വി​​​ല്ല.

ഇ​​​ന്നു മു​​​ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ക​​​ടതു​​​റ​​​ക്ക​​​ൽ സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി വ്യാ​​​പാ​​​രി- വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​ന​​​സി​​​റു​​​ദ്ദീൻ അ​​​റി​​​യി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്നും തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ന​​​ട​​​ക്കു​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചേ​​ക്കും.

കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ത്ത സ​​​ർ​​​ക്കാ​​​ർ സ​​​മീ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ ഒ​​​രാ​​​ഴ്ച​​​യാ​​​യി വ്യാ​​​പാ​​​രി- വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സ​​​ർ​​​ക്കാ​​​രു​​​മാ​​​യി പ​​​ര​​​സ്യ പോ​​​രി​​​ലാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ൽ ക​​​ട​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നു വ്യാ​​​പാ​​​രി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി ടി. ​​​ന​​​സി​​​റു​​​ദ്ദീനെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് അ​​​നു​​​ന​​​യി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ച​​​ർ​​​ച്ച പ​​​റ​​​ഞ്ഞി​​​രു​​​ന്നെ​​​ങ്കി​​​ലും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ലേ​​​ക്കു മാ​​​റ്റി. ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ വ്യാ​​​പാ​​​രി​​​ക​​​ൾ ഓ​​​ണം വ​​​രെ ക​​​ട​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്രസ​​​മ്മേ​​​ള​​​നം ന​​​ട​​​ത്താ​​​തെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ഇ​​​ള​​​വു​​​ക​​​ൾ പ​​​ത്ര​​​ക്കു​​​റി​​​പ്പാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment