പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ! പ​രാ​തി ന​ൽ​കി​യ ബ​ന്ധു​ക്ക​ളെ യുവാവ് ‘പഞ്ഞിക്കിട്ടു’; പ​രി​ക്കേ​റ്റ 10 പേ​രി​ല്‍ നാ​ലു പേ​ര്‍ സ്ത്രീ​കള്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ലക്നോ: പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് പ​രാ​തി ന​ല്‍​കി​യ ബ​ന്ധു​ക്ക​ള്‍​ക്ക് ക്രൂ​ര​മ​ര്‍​ദ​നം.

അ​ക്ര​മ​ത്തി​ല്‍ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം.

12കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ യു​വാ​വും ബ​ന്ധു​ക്ക​ളും സം​ഘ​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ സ്ത്രീ​ക​ളോ​ട് ഇ​വ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

പ​രി​ക്കേ​റ്റ 10 പേ​രി​ല്‍ നാ​ലു പേ​ര്‍ സ്ത്രീ​ക​ളാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​ല്‍ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ഞ്ച് പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment