പൃഥ്വിയുടെ ലൂസിഫര്‍ വൈകുന്നതിന് പിന്നിലെന്ത്?

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്‍രെ പ്രഖ്യാപനം വന്നതു മുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ് പുതിയ ചിത്രത്തിനായി. മുരളിഗോപി തിരക്കഥയൊരുക്കുന്ന ചിത്രം വൈകിയത് പല പ്രചരണങ്ങള്‍ക്കും കാരണമായി. എന്നാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് താന്‍ എന്നാണ് മുരളിഗോപി വെളിപ്പെടുത്തുന്നത്.

പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും തിരക്കുകള്‍ക്ക് ശേഷം തീര്‍ച്ചയായും ചിത്രം ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നത്. ലൂസിഫറിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. 2018 മെയ് മാസത്തില്‍ ഷൂട്ടിങ് ആരംഭിക്കും. പൃഥ്വിരാജ് എനിക്ക് സഹോദര തുല്യനാണ് ഞങ്ങളുടെ കൂട്ടായ്മയില്‍ ഒരു മികച്ച സിനിമ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പറയുന്നു.

 

 

Related posts