എല്ലാ ദിവസവും പരസഹായം ചെയ്തു; 365 ദിവസവും മുടങ്ങാതെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു! 89 കുട്ടികള്‍ക്കു സൈക്കിള്‍ സമ്മാനമായി നല്‍കി വൈദികന്‍

അ​ര​ണാ​ട്ടു​ക​ര: എ​ല്ലാ ദി​വ​സ​വും പ​ര​സ​ഹാ​യം ചെ​യ്ത 89 കു​ട്ടി​ക​ൾ​ക്കും സൈ​ക്കി​ൾ സ​മ്മാ​നം. സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ 89 കു​ട്ടി​ക​ൾ​ക്കാ​ണ് സൈ​ക്കി​ളു​ക​ൾ സ​മ്മാ​നി​ച്ച​ത്. ഈ ​കു​ട്ടി​ക​ൾ 365 ദി​വ​സ​വും മു​ട​ങ്ങാ​തെ പ​ള്ളി​യി​ൽ തി​രു​ക്കർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഓ​രോ ദി​വ​സ​വും എ​ന്തെ​ങ്കി​ലും ത​ര​ത്തി​ൽ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യ നി​ർ​ദേശം.

ഓ​രോ​രു​ത്ത​രും ചെ​യ്ത സ​ഹാ​യ​ങ്ങ​ൾ ദി​വ​സ​വും ര​ക്ഷി​താ​ക്ക​ളും വൈ​ദി​ക​നും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ങ്ങ​നെ സ​ന്പൂ​ർ​ണ​മാ​യി നി​ർ​ദേ​ശം പാ​ലി​ച്ച കു​ട്ടി​ക​ൾ​ക്കാ​ണ് സൈ​ക്കി​ൾ സ​മ്മാ​നി​ച്ച​ത്. അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് സൈ​ക്കി​ളു​ക​ൾ വാ​ങ്ങി​യ​ത്.

സൈ​ക്കി​ൾ വി​ത​ര​ണോ​ദ്ഘാ​ട​നം സാ​ഗ​ർ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റണി ചി​റ​യ​ത്ത് നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ബാ​ബു പാ​ണാ​ട്ടു​പ​റ​ന്പി​ലി​ന്‍റെ ആ​ശ​യ​മാ​യി​രു​ന്നു ന​ട​പ്പാ​ക്കി​യ​ത്. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മ​നു​ഷ്യ​ത്വം വ​ള​ർ​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു പ​ര​സ​ഹാ​യ സ​ന്ന​ദ്ധ​ത തെ​ളി​യി​ച്ചു.

Related posts