ഭാ​ഗ്യ​ക്കു​റി സ​മ്മാ​ന​ഘ​ട​ന​യി​ലെ മാ​റ്റം; മൂ​ന്നു ല​ക്ഷ​ത്തോ​ളം   ചെ​റു​കി​ട വി​ല്പ​ന​ക്കാ​ർ​ക്ക് പ്ര​ഹ​ര​മാ​യി; പരിഷ്കാരം കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് തൊഴിലാളികൾ പറ‍യുന്നതിങ്ങനെ…. 

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
കൊ​ച്ചി: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ സ​മ്മാ​ന​ഘ​ട​ന​യി​ൽ വ​ൻ​മാ​റ്റം വ​രു​ത്തി​യ​പ്പോ​ൾ ലോ​ട്ട​റി വി​റ്റു ജീ​വി​ക്കു​ന്ന മൂ​ന്നു ല​ക്ഷ​ത്തോ​ളം വ​രു​ന്ന ചെ​റു​കി​ട വി​ല്പ​ന​ക്കാ​ർ​ക്കു ക​ന​ത്ത തി​രി​ച്ച​ടി. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ലോ​ട്ട​റി സ​മ്മാ​ന​ങ്ങ​ളി​ൽ മാ​റ്റം വ​ന്ന​പ്പോ​ൾ വ​ഴി നീ​ളെ ന​ട​ന്നു വി​ല്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് ക​ന​ത്ത പ്ര​ഹ​ര​മാ​യ​ത്.

സ്ത്രീ​ശ​ക്തി, അ​ക്ഷ​യ, കാ​രു​ണ്യ, കാ​രു​ണ്യ​പ്ല​സ്, നി​ർ​മ​ൽ, പൗ​ർ​ണ​മി, വി​ൻ​വി​ൻ തു​ട​ങ്ങി​യ ലോ​ട്ട​റി​ക​ളു​ടെ സ​മ്മാ​ന​ഘ​ട​ന​യിലാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. വി​ൻ – വി​ൻ ,പൗ​ർ​ണ്ണ​മി, സ്ത്രീ​ശ​ക്തി,കാ​രു​ണ്യ,കാ​രു​ണ്യ പ്ല​സ്,നി​ർ​മ​ൽ,അ​ക്ഷ​യ തു​ട​ങ്ങി​യ ലോ​ട്ട​റി​ക​ളു​ടെ ര​ണ്ടാം സ​മ്മാ​ന​ത്തു​ക ഗ​ണ്യ​മാ​യി കു​റ​ച്ചു കൊ​ണ്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ഷ്ക്ക​ര​ണ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.​

അ​തേ സ​മ​യം 5000 രൂ​പ​യു​ടെ സ​മ്മാ​ന​ത്തു​ക​യി​ൽ മാ​ത്ര​മാ​ണ് എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​റ്റു​സ​മ്മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ചു കൊ​ണ്ടാ​ണ് 5000 ത്തി​ന്‍റെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ല ടി​ക്ക​റ്റു​ക​ളു​ടെ​യും ര​ണ്ടാ​യി​ര​ത്തി​ന്‍റെ സ​മ്മാ​നം വെ​ട്ടി​ക്കു​റ​ച്ചു.

2018 ഡി​സം​ബ​റി​ൽ സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യ്ക്കു മൊ​ത്തം 243013 സ​മ്മാ​ന​ങ്ങ​ൾ​ക്കാ​യി പ​തി​ന​ഞ്ച് കോ​ടി ര​ണ്ടു ല​ക്ഷ​ത്തി​തൊ​ണ്ണൂ​റ്റാ​റാ​യി​രം രൂ​പ സ​മ്മാ​നം ന​ൽ​കി. എ​ന്നാ​ൽ സ​മ്മാ​ന​ഘ​ട​ന മാ​റ്റി​യ​പ്പോ​ൾ ജ​നു​വ​രി മു​ത​ൽ 238693 സ​മ്മാ​ന​ങ്ങ​ളാ​യി കു​റ​ഞ്ഞു. പ​തി​ന​ഞ്ച് കോ​ടി ര​ണ്ട് ല​ക്ഷ​ത്തി​യി​രു​പ​ത്തി എ​ണ്ണാ​യി​രം രൂ​പ സ​മ്മാ​നി​ച്ചു. മൊ​ത്തം തു​ക​യി​ൽ 68000 രൂ​പ കു​റ​ഞ്ഞു. സ​മ്മാ​ന​ത്തി​ൽ 4320 എ​ണ്ണം കു​റ​വ്. 5000 രൂ​പ സ​മ്മാ​നം 2160 എ​ണ്ണം വ​ർ​ധി​ച്ച​പ്പോ​ൾ 2000,1000 രൂ​പ സ​മ്മാ​ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ര​ണ്ടാം സ​മ്മാ​നം പ​ത്തു ല​ക്ഷം അ​ഞ്ചു​ല​ക്ഷ​മാ​ക്കി.

അ​ക്ഷ​യ ടി​ക്ക​റ്റി​ൽ ഡി​സം​ബ​റി​ൽ മൊ​ത്തം 226825 സ​മ്മാ​നം ന​ൽ​കി​യ​പ്പോ​ൾ ജ​നു​വ​രി​യി​ൽ 219265 സ​മ്മാ​നം ന​ൽ​കി. കു​റ​വ് 7560 സ​മ്മാ​ന​ങ്ങ​ൾ. ര​ണ്ടാ​യി​രം , ആ​യി​രം , 500 രൂ​പ സ​മ്മാ​ന​ങ്ങ​ൾ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ത്തി. കാ​രു​ണ്യ​പ്ല​സി​ൽ ഡി​സം​ബ​റി​ൽ 221421 സ​മ്മാ​ന​ങ്ങ​ളി​ൽ ജ​നു​വ​രി​യി​ൽ 216921 സ​മ്മാ​ന​മാ​യി. കു​റ​വു വ​ന്ന​തു 4500 സ​മ്മാ​ന​ങ്ങ​ൾ. ര​ണ്ടാം സ​മ്മാ​നം 10 ല​ക്ഷം അ​ഞ്ചു ല​ക്ഷ​മാ​ക്കി കു​റ​ച്ചു.

ര​ണ്ടാ​യി​രം, ആ​യി​രം സ​മ്മാ​ന​ങ്ങ​ൾ കു​റ​ച്ചു. നി​ർ​മ​ൽ ലോ​ട്ട​റി​യി​ൽ 5400 സ​മ്മാ​ന​ങ്ങ​ൾ കൂ​ടി​യ​പ്പോ​ൾ ര​ണ്ടാ​യി​രം രൂ​പ​യു​ടെ 8640 സ​മ്മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കി. കാ​രു​ണ്യ ടി​ക്ക​റ്റി​ൽ ര​ണ്ടാ​യി​ര​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി. മൊ​ത്തം സ​മ്മാ​ന​ത്തി​ൽ 3600 എ​ണ്ണം കൂ​ട്ടി. എ​ന്നാ​ൽ മൊ​ത്തം സ​മ്മാ​ന​ത്തു​ക കൂ​ട്ടി​യി​ല്ല. പൗ​ർ​ണ​മി ടി​ക്ക​റ്റി​ൽ ഡി​സം​ബ​റി​ൽ 214934 സ​മ്മാ​ന​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ര​ണ്ടാ​യി​രം , ആ​യി​രം, 500 രൂ​പ സ​മ്മാ​ന​ങ്ങ​ൾ കു​റ​ച്ചു. വി​ൻ​വി​ൻ ടി​ക്ക​റ്റ് മൊ​ത്തം സ​മ്മാ​ന​ത്തി​ൽ 6840 എ​ണ്ണം വ​ർ​ധി​ച്ച​പ്പോ​ൾ ര​ണ്ടാ​യി​രം രൂ​പ​യു​ടെ 8640 സ​മ്മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി.

കാ​രു​ണ്യ​യ്ക്കും കാ​രു​ണ്യ പ്ല​സി​നും നാ​ല്പ​തു രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. ബാ​ക്കി ടി​ക്ക​റ്റു​ക​ൾ​ക്കു 30 രൂ​പ വീ​ത​മാ​ണ് വി​ല. കാ​രു​ണ്യ​യും കാ​രു​ണ്യ പ്ല​സും 90,000 ടി​ക്ക​റ്റു​ക​ൾ അ​ടി​ക്കു​ന്പോ​ൾ ബാ​ക്കി ടി​ക്ക​റ്റു​ക​ൾ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പ്രി​ന്‍റ് ചെ​യ്തു വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു.​യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മൊ​ഴി​യു​ന്പോ​ൾ ലോ​ട്ട​റി​യി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വി​റ്റു​വി​ര​വ് 7394.91 കോ​ടി​യാ​യി​രു​ന്നു.​

പ​ല ദി​വ​സ​ങ്ങ​ളി​ലും ലോ​ട്ട​റി വി​ൽ​ക്കാ​തെ കൈ​യി​ലി​രു​ന്ന് ന​ഷ്ടം വ​രി​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.​ മു​ഴു​വ​ൻ പ​ണ​വും മു​ൻ​കൂ​ർ കൊ​ടു​ത്തു ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​റി​യു​ന്നി​ല്ല. ഏ​ക​ദേ​ശം 35000 ര​ജി​സ്റ്റ​ർ​ഡ് ഏ​ജ​ന്‍റു​മാ​രും മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം വി​ല്പ​ന​ക്കാ​രു​മാ​ണ് കേ​ര​ള​ലോ​ട്ട​റി​യെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​ത്.

കേ​ര​ള ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കും എ​ന്നു പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ സ​മ്മാ​ന​ഘ​ട​ന​യി​ൽ ഒ​രു രൂ​പ പോ​ലും വ​ർ​ധി​പ്പി​ക്കാ​തെ നി​ല​വി​ലു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി ഏ​ജ​ന്‍റു​മാ​രെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു കേ​ര​ള ലോ​ട്ട​റി ഏ​ജ​ൻ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ( ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ല്ലാ​ട​ൻ കു​റ്റ​പ്പെ​ടു​ത്തി.

Related posts