ഞങ്ങളെ അനുഗ്രഹിച്ച ആ ഒരാൾ പറഞ്ഞതിന്‍റെ മൂന്നാംനാൾ ബംപറടിച്ചു; ഹരിതകർമ്മ സേനാംഗങ്ങൾ മനസ് തുറക്കുന്നു

കോ​ഴി​ക്കോ​ട്: മൂ​ന്നു​ദി​വ​സം മു​ന്‍​പ് ത​ങ്ങ​ള്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രാ​ള്‍​വ​ന്ന് ഉ​ട​ന്‍ ന​ന്‍​മ​വ​രു​മെ​ന്ന് അ​നു​ഗ്ര​ഹി​ച്ചി​ട്ടു​പോ​യി…​കൃ​ത്യം മൂ​ന്നാം ദി​നം എ​ത്തി​യ​ത് മൺസൂൺ ബംപറിന്‍റെ പ​ത്ത് കോ​ടി​യു​ടെ ഭാ​ഗ്യ​വും.

ലോ​ട്ട​റി അ​ടി​ച്ച​തി​നേ​ക്കാ​ള്‍ വ​ലി​യ അ​മ്പ​ര​പ്പാ​ണ് ഇ​തു​പ​റ​യു​മ്പോ​ള്‍ പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളാ​യ 11 വ​നി​ത​ക​ള്‍​ക്കും.

ഇ​ദ്ദേ​ഹം എ​വി​ടെ​നി​ന്നു​വ​ന്നെ​ന്നോ എ​ന്തി​നി​ത് പ​റ​ഞ്ഞെ​ന്നോ അ​റി​യി​ല്ലെ​ന്നും വെ​റുംവാ​ക്കാ​യി അ​ത് അ​ന്നും ത​ങ്ങ​ള്‍​ക്ക് തോ​ന്നി​യി​രുന്നി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല​യാ​യ 250 രൂ​പ തി​ക​യ്ക്കാ​നി​ല്ലാ​തെ ന​ട്ടംതി​രി​ഞ്ഞ​പ്പോ​ഴും ലോ​ട്ട​റി എ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​വ​ര്‍​ക്ക് മ​റി​ച്ചൊ​രു​ ചി​ന്ത​യു​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​രാ​ള്‍ അ​മ്പ​ത് രൂ​പ എ​ടു​ക്ക​ണം. അ​ത് കു​റ​ച്ച് കൂ​ട​ത​ല​ല്ലേ.. ഒ​ടു​വി​ല്‍ 25ന് ​ഉ​റ​പ്പി​ച്ചു. 250 രൂ​പ റൗ​ണ്ടാ​ക്കി ലോ​ട്ട​റി ടി​ക്ക​റ്റും എ​ടു​ത്തു. പ​ടി​ക​യ​റി വ​ന്ന​ത് 10 കോ​ടി​യു​ടെ ഭാ​ഗ്യ​വും.

എ​ത്ര​യോ കാ​ല​മാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കു​ന്നു. ഭാ​ഗ്യ​മി​ല്ലെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞു…​ഇ​പ്പോ​ഴെ​ങ്ങ​നെ​യു​ണ്ട്..​ആ​ന​ന്ദ​ക്കണ്ണീ​ര്‍ പൊ​ഴി​ച്ചു​കൊ​ണ്ട് ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു.

ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് ഏ​ജന്‍റ് വി​ളി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം വി​ശ്വ​സി​ച്ചി​ല്ല. ഇ​പ്പോ​ള്‍ സ​ങ്ക​ട​വും സ​ന്തോ​ഷ​വും എ​ല്ലാം കൂ​ടി എ​ന്തെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ശോ​ഭ, പാ​ര്‍​വതി, കാ​ര്‍​ത്ത്യാ​യനി, ല​ക്ഷ്മി, ബിന്ദു, ലീ​ല, ബേ​ബി, കു​ട്ടി​മാ​ളു, രാ​ധ, ച​ന്ദ്രി​ക, ഷീ​ജ എ​ന്നി​വ​ര്‍ കൂ​ട്ടാ​യെ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 15നാ​ണ് മ​​​ൺ​​​സൂ​​​ൺ ബ​​​ംപറിന്‍റെഎം​​​ബി 200261 ന​​​മ്പ​​​ര്‍ ടി​​​ക്ക​​​റ്റ് എടുത്തത്. പാ​​​ല​​​ക്കാ​​​ട് ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ​​നി​​​ന്നു പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി​​​യി​​​ലെ​​​ത്തി​​​യ ആ​​​ളാ​​​ണ് ഇ​​​വ​​​ർ​​​ക്ക് ടിക്കറ്റ് വി​​ല്​​​പ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

ടി​​​ക്ക​​​റ്റ് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ചു. എ​പ്പോ​ഴും എ​ല്ലാ​വ​രും ഒ​രു​മി​ച്ചാ​ണ് ടി​ക്ക​റ്റ് എ​ടു​ക്കാ​റു​ള​ള​തെന്നും ബം​പ​റ​ടി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ​ട​ക്കം പൊ​ട്ടി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ള്‍ തീരുമാനിച്ചിരുന്നെന്നും ഇ​വ​ര്‍ പ​റ​യുന്നു.

Related posts

Leave a Comment