17കാരനുമായി ഒന്നിച്ച് ജീവിച്ച 22കാരി അറസ്റ്റില്‍ ! കൗമാരക്കാരന്‍ തന്റെ ഭര്‍ത്താവാണെന്നും അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തങ്ങള്‍ക്കുണ്ടെന്നും യുവതി; ഒടുവില്‍ സംഭവിച്ചത്…

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ആരോപിക്കപ്പെട്ട യുവതി പിടിയില്‍. 17കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 22കാരിയാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം നടന്നത്. എന്നാല്‍ 17കാരനെ വിവാഹം ചെയ്താണ് തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി അവകാശപ്പെട്ടെങ്കിലും ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലാണ് യുവതിക്കെതിരെ കേസെടുത്തത്. ആണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. തങ്ങളുടേത് പരസ്പര സമ്മതത്തോടെയുളള ബന്ധമാണെന്നും 5 മാസം പ്രായമുളള കുഞ്ഞ് തങ്ങള്‍ക്കുണ്ടെന്നും യുവതി പറഞ്ഞു.

പോക്‌സോ നിയമപ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് ബൈക്കുളള ജയിലില്‍ അടച്ചു. അഞ്ചു മാസം പ്രായമുള്ള ഇവരുടെ കുഞ്ഞിനെയും ഇവര്‍ക്കൊപ്പം താമസിക്കാന്‍ വിട്ടു. നവംബര്‍ 23ന് മകന്റെ ഭാര്യയാണ് താനെന്ന് അവകാശപ്പെട്ട് യുവതി വീട്ടിലേക്ക് വന്നതായി ആണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. കൈക്കുഞ്ഞിനേയും എടുത്താണ് ഇവര്‍ വീട്ടിലേക്ക് വന്നത്. ഇനി താന്‍ ഇവിടെയാണ് താമസിക്കുക എന്നാണ് യുവതി അറിയിച്ചത്.

എന്നാല്‍ ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇതിനെ എതിര്‍ത്തതോടെ യുവതി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും പോയതോടെ മകനും വീട് വിട്ടതായി ആണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടിലേക്ക് വരണമെന്ന് പറഞ്ഞെങ്കിലും തിരികെ വന്നില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. യുവതി രണ്ട് തവണ വിവാഹിതയായി വിവാഹോചനം നേടിയിട്ടുണ്ടെന്ന് ആണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

രണ്ടു വര്‍ഷമായി യുവതിയുമായി മകന് ബന്ധമുണ്ടെന്നും പയ്യന്റെ മാതാപിതാക്കള്‍ പറഞ്ഞു. അന്ന് മുതല്‍ തന്റെ മകന്റെ സ്വഭാവത്തില്‍ വ്യത്യാസം വന്നെന്നും ഇവര്‍ പറയുന്നു. തന്നെ കാണാന്‍ വന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയതായി 17കാരന്‍ പറഞ്ഞു. മണ്ണെണ്ണ ഒഴിച്ച് യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് മകനെ മാനസികമായി തകര്‍ത്തതായും മാതാവ് വ്യക്തമാക്കി. നിലവില്‍ കൗമാരക്കാരന്‍ മാതാപിതാക്കളുടെ കൂടെയാണ്.

Related posts