ലോ​ട്ട​റി ടി​ക്ക​റ്റി​ൽ ന​മ്പ​ർ‌ വെ​ട്ടി​യൊ​ട്ടി​ച്ച് ത​ട്ടി​പ്പ്; എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ൻ ലോ​ട്ട​റി​ക്കാ​ര​നി​ൽ നി​ന്ന്  പ​ണം ത​ട്ടി​യ​താ​യി പ​രാ​തി


ചേ​ർ​പ്പ്: ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന​ക്കാ​ര​നെ വ്യാ​ജ ന​ന്പ​ർ ഒ​ട്ടി​ച്ച ടി​ക്ക​റ്റു ന​ൽ​കി ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. ആ​ന​ക്ക​ല്ല് ശി​വ​ജി ന​ഗ​റി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കു​ന്ന​ത്തു​പ​റ​ന്പി​ൽ മോ​ഹ​ന​നെ(72)​യാ​ണു വ്യാ​ജ ന​ന്പ​റി​ലു​ള്ള ടി​ക്ക​റ്റ് ഒ​ട്ടി​ച്ചു ന​ൽ​കി ക​ബ​ളി​പ്പി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ആ​ഴ്ച ന​റു​ക്കെ​ടു​ത്ത നി​ർ​മ​ൽ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റി​ലെ ന​ന്പ​റി​ന് 1,100 രൂ​പ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ന​ന്പ​ർ ഒ​ട്ടി​ച്ച​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ മോ​ഹ​ന​ൻ ടി​ക്ക​റ്റ് ത​ന്ന​വ​ർ​ക്ക് ആ ​തു​ക​യ്ക്കു​ള്ള പു​തി​യ ടി​ക്ക​റ്റും പ​ണ​വും ന​ൽ​കി. പി​ന്നീ​ടാ​ണു ന​ന്പ​ർ വെ​ട്ടി​യൊ​ട്ടി​ച്ചു വ്യാ​ജ ടി​ക്ക​റ്റാ​ണെ​ന്ന് അ​റി​യു​ന്ന​ത്.

അ​വി​ണി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ.​പ്ര​ദീ​പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മോ​ഹ​ന​ൻ നെ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment