ബ​സി​ൽ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; എ​തി​ർ​ത്ത​പ്പോ​ൾ ബ​സി​ൽ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ട്ടു; പോ​ത്ത് സ​പ്ലൈ​ക്കാ​ര​ൻ  ലു​ക്കു​മാ​നെ പൊ​ലീ​സ് കു​ടു​ക്കി​യ​തി​ങ്ങ​നെ…

ആ​ലു​വ: വാ​ക്സി​നെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബ​സി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

കു​ട്ട​മ​ശേ​രി ചെ​റു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ലു​ക്കു​മാ​ൻ(36) ആ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വാ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വാ​ക്സി​നെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് നേ​രെ​യാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന​ത്.

യു​വ​തി എ​തി​ർ​ത്ത​തോ​ടെ ഇ​യാ​ൾ ദേ​ശ​ത്ത് ബ​സി​റ​ങ്ങു​ക​യും എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ടാ​ക്സി കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു​ക​യു​മാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും കാ​ർ കേ​ന്ദീ​ക​രി​ച്ചു ന​ട​ന്ന അ​ന്വ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ആ​ലു​വ മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​ത്ത് സ​പ്ലൈ ചെ​യ്യു​ന്ന​യാ​ളാ​ണ് ലു​ക്കു​മാ​ൻ. മാ​ർ​ക്ക​റ്റി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, ആ​ർ. വി​നോ​ദ്, എ​എ​സ്ഐ ബി​നോ​ജ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി​പി​ഒ മാ​ഹി​ൻ ഷാ ​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts

Leave a Comment