സ​ത്യ​ഭാ​മ ചെ​യ്ത​ത് തെ​റ്റ്; വി​ദ്യാ​ർ​ഥി​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ഫ​ഹ​ദ് ഫാ​സി​ൽ

ന​ർ​ത്ത​ക​ൻ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നെ നി​റ​ത്തി​ന്‍റെ പേ​രി​ൽ സ​ത്യ​ഭാ​മ അ​ധി​ക്ഷേ​പി​ച്ചത് ​തെറ്റാ​ണെ​ന്ന് പ്രതികരിച്ച് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ.

ആ​ലു​വ യു​സി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ടാ​ണ് ഫ​ഹ​ദ് നി​ല​പാ​ട് തു​റ​ന്നു പ​റ​ഞ്ഞ​ത്. ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ആ​വേ​ശ​ത്തി​ന്‍റെ പ്ര​മോ​ഷ​നെ​ത്തി​യ​താ​യി​രു​ന്നു ന​ട​ൻ. ആ​വേ​ശം സി​നി​മ​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഒ​രു വി​ദ്യാ​ർ​ഥി​നി ഫഹദിനോട് ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​ത്.

എ​ന്‍റെ നി​ല​പാ​ട് ഞാ​ൻ പ​റ​ഞ്ഞേ​ക്കാ​മെ​ന്നും ഇ​നി ഇ​ങ്ങ​ന​ത്തെ ചോ​ദ്യ​ങ്ങ​ൾ വേ​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ഫ​ഹ​ദ് സ​ത്യ​ഭാ​മ ചെ​യ്ത​തും പ​റ​ഞ്ഞ​തും തെ​റ്റാ​ണെ​ന്ന് പ്ര​തി​ക​രി​ച്ച​ത്.

2023ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ രോ​മാ​ഞ്ച​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ന്‍ ജി​ത്തു മാ​ധ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ആ​വേ​ശം. ര​ങ്ക​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സി​നി​മ​യി​ൽ ഫ​ഹ​ദ് എ​ത്തു​ന്ന​ത്. 

 

Related posts

Leave a Comment