മധു വധക്കേസ്: 14 പ്രതികൾ കുറ്റക്കാർ, രണ്ടുപേരെ വെറുതെവിട്ടു; പ്രതികൾക്കെതിരേ നരഹത്യ കുറ്റം; ബുധനാഴ്ച ശിക്ഷ വിധി

പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിൽ 14 പേർ കുറ്റക്കാർ. രണ്ടു പ്രതികളെ ഒഴിവാക്കി. ഒന്ന് മുതൽ 16 വരെയുള്ള പ്രതികളിൽ നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെവിട്ടത്.

മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. പ്രതികളായ ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരാ ണ് കേസിലെ കുറ്റക്കാർ. പ്രതികൾക്കെതിരേ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

നാലാംപ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്. മുക്കാലിയിൽ ആൾക്കൂട്ടം തടഞ്ഞ് വച്ച മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചു എന്നതായി രുന്നു അനീഷിനെതിരായ കേസ്. മുക്കാലിയിലെത്തിച്ച മധുവിനെ കള്ളാ എന്ന് വിളിച്ച് അവഹേളിച്ചു എന്നതാണ് അബ്ദുൾ കരീമിനെതിരായ കേസും.

മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളുമാണ് പ്രതികൾക്ക് തിരിച്ചടിയായത്.

16 പ്രതികളും ഇന്ന് കോടതിയിൽ എത്തിയിരുന്നു. വിധി കേൾക്കാൻ മധുവിവിന്‍റെ കുടുംബവും എത്തിയിരുന്നു. പതിനൊ ന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് മധു കേസ് വിധിയിലേക്ക് എത്തിനിൽക്കുന്നത്. മാർച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂർത്തിയായത്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്.

മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്‍റെ ബന്ധുക്ക ളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷി യുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവവും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ നടന്നിരുന്നു.

Related posts

Leave a Comment