എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ബോ​ര്‍​ഡിം​ഗ് പാ​സ് എ​ടു​ത്തു നി​ന്ന​പ്പോ​ളാ​ണ് അ​റി​യു​ന്ന​ത് ആ ​അ​വ​സ​രം പോ​യി എന്ന്; വെളിപ്പെടുത്തലുമായി മധു ബാലകൃഷ്ണൻ

പാ​ടി​യ പാ​ട്ടി​ന് പ്ര​തി​ഫ​ലം കി​ട്ടാ​തി​രു​ന്ന സം​ഭ​വ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ ഏ​റെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മ​ധു ബാ​ല​കൃ​ഷ്ണ​ൻ. പ്ര​ത്യ​ക്ഷ​ത്തി​ല്‍ എ​ന്നെ ഒ​തു​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ എ​നി​ക്കും അ​റി​യി​ല്ല. പ​രോ​ക്ഷ​ത്തി​ല്‍ അ​ങ്ങ​നെ പ​ല​രും പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​നി​ക്ക് നേ​രി​ട്ട് ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ങ്ങ​നെ ഉ​ണ്ടെ​ന്ന് പ​ല​രും പ​റ​ഞ്ഞു കേ​ട്ടി​രു​ന്നു എന്ന് അദ്ദേഹം പറഞ്ഞു.

പാ​ടാ​ന്‍ വി​ളി​ച്ചി​ട്ടും പി​ന്നീ​ട് പ​ല പാ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള അ​വ​സ്ഥ​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഏ​തൊ​ക്കെ പാ​ട്ടു​ക​ള്‍ ആ​ണെ​ന്ന് എ​നി​ക്ക് പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. ഒ​രി​ക്ക​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ബോ​ര്‍​ഡിം​ഗ് പാ​സ് എ​ടു​ത്തു നി​ന്ന​പ്പോ​ള്‍ ആ​ണ് അ​റി​യു​ന്ന​ത് ആ ​അ​വ​സ​രം പോ​യെ​ന്ന്. അ​ങ്ങ​നെ തി​രി​ച്ചു വ​രേ​ണ്ടി വ​ന്ന ആ​ള്‍ കൂ​ടി​യാ​ണ് ഞാ​ൻ.

ചി​ല​ര്‍ അ​വ​രു​ടെ അ​വ​സ്ഥ​ക​ള്‍ പ​റ​യു​മ്പോ​ള്‍ പൈ​സ വാ​ങ്ങാ​തെ ഞാ​ന്‍ പാ​ടി കൊ​ടു​ത്തി​ട്ടു​മു​ണ്ട്. ഇ​ന്ത്യ​യ്ക്കു പു​റ​ത്തു​ള്ള ചി​ല പ​രി​പാ​ടി​ക​ള്‍​ക്ക് പ​ങ്കെ​ടു​ത്ത​തി​ന്‍റെ​യ​ട​ക്കം പൈ​സ കി​ട്ടാ​തി​രു​ന്ന അ​വ​സ്ഥ​ക​ളും എ​നി​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എ​ന്ന് ക​രു​തി ദേ​ഷ്യം വ​രു​ന്ന ആ​ള​ല്ല ഞാ​ൻ. പ​ക്ഷെ ദേ​ഷ്യം വ​ന്നാ​ല്‍ ന​ല്ല​ത് പോ​ലെ വ​രി​ക​യും കു​റ​ച്ചു സ​മ​യം കൊ​ണ്ട് അ​ത് മാ​റു​ക​യും ചെ​യ്യു​ന്ന പ്ര​കൃ​ത​മാ​ണ് എ​നി​ക്കെ​ന്ന് മ​ധു ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment