ഇതൊക്കെ നിസാരം; തീപ്പെട്ടിക്കൊള്ളികൾ മൂക്കിൽ കയറ്റി ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി പീറ്റർ

ഗി​ന്ന​സ് ബു​ക്കി​ല്‍ നി​ര​വ​ധി​പേ​ര്‍ വേ​റി​ട്ട രീ​തി​യി​ല്‍ ത​ങ്ങ​ളു​ടെ പേ​ര് ചേ​ര്‍​ക്കാ​റു​ണ്ട​ല്ലൊ. അ​സാ​ധാ​ര​ണ​മാ​യ ചി​ല പ്ര​ക​ട​ന​ങ്ങ​ള്‍ ന​മ്മ​ളെ ആ​കെ ഞെ​ട്ടി​ക്കും. കാ​ര​ണം അ​വ​യി​ല്‍ പ​ല​തും ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​ന്‍ ഇ​ട​യു​ള്ള പ്ര​ക​ട​ന​മാ​യി​രി​ക്കും.

ഇ​പ്പോ​ഴി​താ തീ​പ്പെ​ട്ടി​ക്കൊ​ള്ളി​ക​ള്‍ കൊ​ണ്ടൊ​രു റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്ത് മാ​ലോ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഡെ​ന്‍​മാ​ര്‍​ക്കു​കാ​ര​നാ​യ ഒ​രാ​ള്‍. ഡെ​ന്മാ​ര്‍​ക്കി​ല്‍ നി​ന്നു​ള്ള പീ​റ്റ​ര്‍ വോ​ണ്‍ ടാം​ഗ​ന്‍ ബു​സ്‌​കോ​വ് ആ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ റി​ക്കാ​ര്‍​ഡി​ന് ഉ​ട​മ.

ഈ ​റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. 68 തീ​പ്പെ​ട്ടി​ക്കൊ​ളി​ക​ളാ​ണ് പീ​റ്റ​ര്‍ തന്‍റെ മൂ​ക്കി​നു​ള്ളി​ല്‍ കു​ത്തി​ക്ക​യ​റ്റി​യ​ത്. ത​നി​ക്ക് സാ​മാ​ന്യം വ​ലി​യ നാ​സാ​ര​ന്ധ്ര​ങ്ങ​ളും വ​ള​രെ നീ​ണ്ടു​കി​ട​ക്കു​ന്ന ച​ര്‍​മ്മ​വു​മു​ണ്ട്. അ​തി​നാ​ലാ​ണ് ഈ ​റി​ക്കാ​ര്‍​ഡ് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് പീ​റ്റ​ര്‍ പ​റ​യു​ന്നു.

ഇ​ത്ത​ര​മൊ​രു റി​ക്കാ​ര്‍​ഡ് ആ​ദ്യ​മാ​യി സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ താ​ന്‍ തൃ​പ്ത​നാ​ണെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ത്തി​ല്‍ നെ​റ്റി​സ​ണും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

നേ​ട്ടം വ്യ​ത്യ​സ്ത​മാ​യി​രു​ന്നാ​ലും വാ​യ​നാ​ക്കാ​ര്‍, പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ള്‍ ഇ​ത് അ​നു​ക​രി​ക്കു​ന്ന​ത് ന​ന്ന​ല്ല. കാ​ര​ണം പ​രി​ശീ​ല​ന​മി​ല്ലാ​തെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്ക് മു​തി​ര്‍​ന്നാ​ല്‍ ജീ​വ​ന്‍​ത​ന്നെ അ​പ​ക​ട​ത്തി​ല്‍ ആ​യേ​ക്കാം.

Related posts

Leave a Comment