എല്ലാം സർക്കാരിന്‍റെ മദ്യനയമോ‍‍?  കേരളത്തിൽ മ​ദ്യ​പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി;  പു​ക​വ​ലിക്കാരുടെ എണ്ണം കു​റ​ഞ്ഞു 

സ്വ​ന്തം ലേ​ഖി​ക
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ നൂ​റി​ൽ 14 പേ​ർ​ക്ക് ജീ​വി​ത​കാ​ല​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും മാ​ന​സി​ക​രോ​ഗം ഉ​ണ്ടാ​യ​താ​യി പ​ഠ​ന​റി​പ്പോ​ർ​ട്ട്. പു​ക​വ​ലി ദേ​ശീ​യ ശ​രാ​ശ​രി​യെ അ​പേ​ക്ഷി​ച്ച് പ​കു​തി​യാ​യി കു​റ​ഞ്ഞ​പ്പോ​ൾ മ​ദ്യ​പാ​നി​ക​ളു​ടെ എ​ണ്ണം ദേ​ശീ​യ ശ​രാ​ശ​രി​യെ പി​ന്ത​ള്ളി മു​ന്നി​ലെ​ത്തി​യ​താ​യും ഇം​ഹാ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ മ​ദ്യ​ന​യം മൂ​ലം കേ​ര​ള​ത്തി​ൽ മ​ദ്യാ​സ​ക്ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​വെ​ന്ന മ​ദ്യ​വി​രു​ദ്ധ​ സം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് ബംഗളുരുവിലെ നിം​ഹാ​ൻ​സും, സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കോ​ഴി​ക്കോ​ട്ടെ ഇം​ഹാ​ൻ​സും (ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ൻ​റ​ൽ ആ​ൻ​റ് ന്യൂ​റോ സ​യ​ൻ​സ​സ്) ചേ​ർ​ന്നു ന​ട​ത്തി​യ സ​ർവേ​യി​ലെ പ​ഠ​ന​റി​പ്പോ​ർ​ട്ട്.

കേ​ര​ള​ത്തി​ലെ തൃ​ശൂ​ർ, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​യി ന​ട​ത്തി​യ സ​ർവേ​യി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ശാ​സ്ത്രീ​യ​രീ​തി​യി​ൽ റാ​ൻ​ഡ് സാം​പ്ലിം​ഗ് മെ​ത്തേ​ഡ് അ​നു​സ​രി​ച്ച് ജി​ല്ല​ക​ളും വാ​ർ​ഡു​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത​തി​നാ​ൽ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ കേ​ര​ള​ത്തെ മൊ​ത്ത​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ
1) കേ​ര​ള​ത്തി​ൽ ജീ​വി​ത​കാ​ല​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും മാ​ന​സീ​ക​രോ​ഗം വ​ന്ന​വ​രു​ടെ നി​ര​ക്ക് 14.4 ശ​ത​മാ​ന​മാ​ണ്. സ്കി​സോ​ഫ്രീ​നി​യ, വി​ഷാ​ദ​രോ​ഗം, വി​ഷാ​ദ-​ഉന്മാ​ദ രോ​ഗം, ഉ​ത്ക​ണ്ഠാ​രോ​ഗം എ​ന്നി​വ ഈ ​ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടും.

2) സാ​ധാ​ര​ണ മാ​ന​സീ​ക​രോ​ഗ​ങ്ങ​ൾ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ,വി​ഷാ​ദ​രോ​ഗം, ഉ​ത്ക​ണ്ഠാ​രോ​ഗം, ല​ഹ​രി ഉ​പ​യോ​ഗം മു​ല​മു​ള്ള രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്. ഇ​ത് കേ​ര​ള​ത്തി​ൽ 11 ശ​ത​മാ​ന​മാ​ണ്.

3) ഈ ​ഗ​ണ​ത്തി​ൽപ്പെ​ട്ട​വ​രി​ൽ 10 ശ​ത​മാ​ന​വും ല​ഹ​രി​ഉ​പ​യോ​ഗം മൂ​ലം രോ​ഗി​ക​ളാ​യ​വ​രാ​ണ്.

4) ല​ഹ​രി​മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ൾ പു​രു​ഷന്മാ​രി​ലും, വി​ഷാ​ദ​രോ​ഗം സ്ത്രീ​ക​ളി​ലും കൂ​ടു​ത​ലാ​ണ്.( ര​ണ്ടും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ന്നു​വ​രി​ക​യാ​ണ്)

കേ​ര​ള​ത്തി​ലെ രോ​ഗ നി​ര​ക്കു​ക​ൾ ദേ​ശീ​യ ശ​രാ​ശ​രി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഏ​റ്റ​വും പ്ര​ധാ​ന​മാ​യി വ്യ​ത്യാ​സ​മു​ള്ള മേ​ഖ​ല​ക​ൾ താ​ഴെ. ( കേ​ര​ള ശ​രാ​ശ​രി, ദേ​ശീ​യ ശ​രാ​ശ​രി എ​ന്നി​ങ്ങ​നെ)
1. പു​ക​വ​ലി- 7.22, 20.89
2. മ​ദ്യ​പാ​നം- 4.82, 4.61
3. ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത- 12.6, 6.00
4. ഗു​രു​ത​ര​മാ​യ മാ​ന​സീ​ക പ്ര​ശ്ന​ങ്ങ​ൾ- 0.44, 0.77
5. ഉ​ത്ക​ണ്ഠാ രോ​ഗ​ങ്ങ​ൾ- 5.43, 3.5
നി​ല​വി​ൽ വി​ഷാ​ദ രോ​ഗ​മു​ള്ള​വ​ർ- 2.49, 2.65

സ്തീ​ക​ളി​ലെ വി​ഷാ​ദ രോ​ഗ​ത്തി​ന് കാ​ര​ണം വീ​ടു​ക​ളി​ൽ പു​രു​ഷന്മാരു​ടെ ല​ഹ​രി​ഉ​പ​യോ​ഗം മൂ​ല​മോ, കു​ടും​ബ​ങ്ങ​ളി​ലെ അ​സ്വാ​ര​സ്യ​മോ മൂ​ല​മാ​കാം. ഇ​തി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തും. കേ​ര​ള​ത്തി​ന്‍റെ പ​രി​ഷ്കൃ​ത സൗ​ക​ര്യ​മ​നു​സ​രി​ച്ച് ഈ ​പ​ഠ​ന റി​പ്പോ​ർ​ട്ട് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​ണ്.

Related posts