ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്ത കാമുകനെ തേടി കൊല്ലത്തെത്തി, കാമുകന്‍ മുങ്ങിയതറിഞ്ഞ് യുവതിയുടെ കടുംകൈ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കൊല്ലം നിലമേല്‍ സ്വദേശിയായ കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണ്ണവും തട്ടിമുങ്ങി. ഇതേ തുടര്‍ന്ന് കാമുകനെ തേടി നാട്ടിലെത്തിയ യുവതി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് നിലമേല്‍ക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ ആത്മഹത്യാ ശ്രമം നടന്നത്. കാമുകനെ തേടി കോഴിക്കോട് സ്വദേശിനിയായ യുവതി കൊല്ലം നിലമേലുള്ള കാമുകന്റെ നാട്ടിലെത്തിയാതോടെയാണ് സംഭവങ്ങളുടെ തുടക്കം.

നിലമേല്‍ കൈതമുക്കിലാണ് യുവതി എത്തിയത്. നിലമേല്‍ ജംങ്ഷനിലെത്തി ഓട്ടോ സ്റ്റാന്‍ഡിലും പരിസരത്തുമൊക്കെ യുവാവിനെകുറിച്ച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെ യുവതി കോഴിക്കോട് നിന്നെത്തിയതറിഞ്ഞ് ഷമീര്‍ മുങ്ങുകയായിരുന്നു. ഫേസ്ബുക്ക് വഴിയാീണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുമായി ഷമീര്‍ പരിചയപ്പെുന്നത്. പിന്നീട് ഇരുവരും സ്ഥിരമായി ചാറ്റിങ്ങ് തുടങ്ങുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.

വിവാഹം കഴിക്കാമെന്ന ഷമീറിന്റെ വാക്ക് കേട്ട ശേഷം യുവതി പലപ്പോഴായി ഷമീര്‍ ആവശ്യപ്പെട്ടതനുസരിച്ച് യുവതി പണവും സ്വര്‍ണ്ണവും നല്‍കുകയും ചെയ്തിരുന്നു.വിവാഹം കഴിക്കാതെ തന്നെ ഒഴിവാക്കാനാണ് ഷമീറിന്റെ ശ്രമം എന്ന് മനസ്സിലാക്കിയ യുവതി പണവും സ്വര്‍ണവുമൊക്കെ തിരിച്ച് ചോദിക്കുകയായിരുന്നു.

താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതോടയാണ് പെണ്‍കുട്ടി യുവാവിന്റെ നാട്ടിലെത്തിയത്. ഒരുപാട് അന്വേഷിച്ചിട്ടും യുവാവിന്റെ വീട് പോലും കണ്ടെത്താനാകാതെ വന്നതോടെ പെണ്‍കുട്ടി കൈയില്‍ കരുതിയിരുന്ന ഗുളികകള്‍ എടുത്ത് കഴിക്കുകയും ബോധം കെട്ട് വീഴുകയുമായിരുന്നു. ഇത് കണ്ട് നിന്ന നാട്ടുകാര്‍ ഉടന്‍ തന്നെ ചടയമംഗലം പോലീസില്‍ വിവരമറിയിച്ച ശേഷം പെണ്‍കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

Related posts