മത്‌സരം വേറെ, മ​ത്സ്യ​വി​ൽ​പ്പ​ന വേറെ; ധ​ർ​മടം മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ നാളേയ്ക്കുള്ള അന്നം കണ്ടെത്തുന്നതിനുള്ള തിരക്കിൽ….


മ​ട്ട​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചൂ​ടി​ലും മ​ൽ​സ്യം വി​ൽ​പ്പ​ന ന​ട​ത്താ​ൻ സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ് സി.​പി. മ​ഹ​റൂ​ഫ് പി​ണ​റാ​യി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ധ​ർ​മ്മ​ടം മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റാ​യ മ​ഹ​റൂ​ഫ് പി​ണ​റാ​യി ധ​ർ​മടം മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്‌സ​രി​ക്കു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ഒ​ന്നും സ്ഥാ​പി​ക്കാ​തെ​യാ​ണ് മ​ഹ​റൂ​ഫ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.ചാ​വ​ശേ​രി പ​ത്തൊ​ൻ​മ്പ​താം മൈ​ലി​ൽ അ​റ​ബി​ക്ക​ട​ൽ മ​ൽ​സ്യ മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന മ​ഹ​റൂ​ഫ് രാ​വി​ലെ മ​ൽ​സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നും മ​ൽ​സ്യം വി​ൽ​പ്പ​ന ശേ​ഷ​മാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്.

മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് പ്ര​ചാ​ര​ണ രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന​തെ​ന്ന് മ​ഹ​റൂ​ഫ് പ​റ​ഞ്ഞു.

Related posts

Leave a Comment