വിജയ് ചിത്രം കത്തി ഞാൻ കണ്ടു. എനിക്കാ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് കേട്ടയുടൻ സാമന്ത പറഞ്ഞത് കത്തി തെലുഗിലേക്ക് റീമേക്ക് ചെയ്യൂ എന്നായിരുന്നു എന്ന് മഹേഷ് ബാബു.
പക്ഷേ ഒരിക്കലും ഞാൻ കത്തി എന്ന സിനിമ റീമേക്ക് ചെയ്യില്ല. ഒറിജിനലിന്റെ അത്രയും പവറോടെ ആർക്കും ആ ചിത്രം റീമേക്ക് ചെയ്യാൻ സാധ്യമല്ല. ഒരു ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഒറിജിനൽ ചിത്രം നേരത്തെ സിൽവർ സ്ക്രീനിൽ എല്ലാവരും കൈയടിച്ചു വിജയിപ്പിച്ചതാവും.
അതിനെ മറ്റൊരു ഭാഷയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ഒറിജിനൽ ചിത്രത്തിലെ നായകനെയാണ് എല്ലാവർക്കും മനസിൽ ഓടിയെത്തുന്നത്. കത്തി റീമേക്ക് ചെയ്യാൻ ഒരുങ്ങുമ്പോൾ വിജയ് എന്ന നടൻ മാത്രമാണ് എന്റെ മനസിലേക്ക് എത്തുക. അപ്പോൾ പിന്നെ എങ്ങനെയാണ് ഞാൻ ആ സിനിമ ചെയ്യുന്നത്.’ എന്ന് മഹേഷ് ബാബു.