തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്; തമിഴ്നാടിന് കേരളത്തിന്‍റെ സഹായ സഹകരണം അറിയിച്ച് മുഖ്യമന്ത്രി

മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് അ​തീ​വ ദു​രി​ത​ത്തി​ലാ​ണ്. പ്ര​ള​യ​ത്തെ നേ​രി​ടു​ന്ന ത​മി​ഴ്നാ​ടി​ന് കേ​ര​ള​ത്തി​ന്‍റെ സ​ഹാ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഈ ​അ​വ​സ​ര​ത്തി​ൽ ത​മി​ഴ് സ​ഹോ​ദ​ര​ങ്ങ​ളെ ന​മ്മ​ൾ ചേ​ർ​ത്തു നി​ർ​ത്തേ​ണ്ട​തു​ണ്ട്. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കാ​ൻ എ​ല്ലാ​വ​രും മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…
അ​തി​രൂ​ക്ഷ​മാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ നേ​രി​ടു​ക​യാ​ണ് ചെ​ന്നൈ ന​ഗ​രം. ജീ​വാ​പാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ഈ ​കെ​ടു​തി​യി​ൽ ത​മി​ഴ് സ​ഹോ​ദ​ര​ങ്ങ​ളെ ന​മ്മ​ൾ ചേ​ർ​ത്തു നി​ർ​ത്തേ​ണ്ട​തു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ ഇ​തി​ന​കം 5000-ൽ ​അ​ധി​കം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു ക​ഴി​ഞ്ഞു. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കാ​ൻ എ​ല്ലാ​വ​രും മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ഈ ​ദു​ര​ന്ത​ത്തെ മ​റി​ക​ട​ന്നു മു​ന്നോ​ട്ടു പോ​കാ​ൻ ത​മി​ഴ്നാ​ടി​നൊ​പ്പം നി​ൽ​ക്കാം. കേ​ര​ള​ത്തി​ന്‍റെ സ​ഹാ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment