മാ​ഹി​യി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ​ല്ല; അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ തു​രു​മ്പെ​ടു​ക്കു​ന്നു


മാ​ഹി: മാ​ഹി ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ ആ​ളി​ല്ലാ​തെ​യാ​യി​ട്ട് നാ​ല​ര മാ​സ​ത്തോ​ള​മാ​യി.

ഈ ​വ​ർ​ഷം ആ​ദ്യം മു​ത​ൽ ആ​ഴ്ച്ച​യി​ൽ ഒ​രു ദി​വ​സ​മാ​യി​രു​ന്നു വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പു​തു​ച്ചേ​രി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നും എ​ത്തി ചാ​ർ​ജ് എ​ടു​ക്കാ​റ്.

എ​ന്നാ​ൽ മാ​ർ​ച്ച് 23ന് ​ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​ഴ്ച്ച​യി​ൽ ഒ​രു ദി​വ​സം ഡ്യൂ​ട്ടി​യ്ക്ക് എ​ത്താ​റു​ള്ള ഓ​ഫീ​സ​റും വ​രാ​താ​യ​തോ​ടെ മാ​ഹി ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ മു​ത​ൽ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​പ​ക​ടം സം​ഭ​വി​ച്ച വാ​ഹ​ന​ങ്ങ​ൾ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പാ​ത​യോ​ര​ത്ത് വെ​യി​ലും മ​ഴ​യും ഏ​റ്റ് തു​രു​മ്പെ​ടു​ക്കു​വാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. എ​ഫ്ഐ​ആ​ർ ചു​മ​ത്തി​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന ഉ​ട​മ​ക​ൾ നി​ത്യേ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.

ലൈ​സ​ൻ​സ് പു​തു​ക്ക​ലി​ന് സ​മ​യം സെ​പ്റ്റം​ബ​ർ 30 വ​രെ പി​ഴ​യി​ല്ലാ​തെ അ​ട​യ്ക്കു​വാ​ൻ ദീ​ർ​ഘി​പ്പി​ച്ചു കൊ​ടു​ത്ത​താ​ണ് ഏ​ക ആ​ശ്വാ​സം. മാ​ഹി​യി​ൽ ഒ​ട്ടേ​റെ വ​കു​പ്പു​ക​ളി​ൽ ത​ല​വ​ന്മാ​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

​ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് ലേ​ബ​ർ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സി.​ഡ​യ​റ​ക്ട​ർ എ​ന്നീ ത​സ്തി​ക​ളി​ലും ഓ​ഫീ​സ​ർ​മാ​രി​ല്ല.

Related posts

Leave a Comment