ഇ​റാ​നെ മ​ര​ണ​ത്തി​ലൂ​ടെ ചു​ട്ടെ​രി​ച്ച് ‘മ​ഹ്‌​സ അ​മീ​നി’ ! തെ​രു​വു​ക​ളി​ല്‍ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു; നി​ര​വ​ധി മ​ര​ണം; വീ​ഡി​യോ കാ​ണാം…

ഹി​ജാ​ബ് ശ​രി​യാ​യി ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ത​പോ​ലീ​സി​ന്റെ ക്രൂ​ര മ​ര്‍​ദ്ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍
ഇ​റാ​ന്‍ ക​ത്തു​ന്നു.

പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ എ​ട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റും ഉ​ണ്ടെ​ന്ന് ഇ​റാ​നി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വ​ട​ക്ക് പ​ടി​ഞ്ഞാ​റാ​ന്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​തി​നോ​ട​കം 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധം വ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ചു.

സ്ത്രീ​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഹി​ജാ​ബ് ക​ത്തി​ച്ചു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്.

ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

https://twitter.com/NewAnon0ps/status/1572709409054146562

2019ല്‍ ​ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​ന് എ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷം ഇ​റാ​നി​ല്‍ ന​ട​ക്കു​ന്ന വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണി​ത്. 1,500ഓ​ളം പേ​ര്‍ 2019ലെ ​പ്ര​ക്ഷോ​ഭ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment