മകളുടെ പ്രേതബാധ ഒഴിഞ്ഞുപോകാൻ അമ്മയും കാമുകനും ചെയ്തത് കൊടും ക്രൂരത; മൂന്നുവയസുകാരി  9 മണിക്കൂർ സഹിക്കേണ്ടിവന്ന മഹാപാതകം കേട്ടാൽ  ഞെട്ടും;  അമ്മയ്ക്ക് 25 വർഷം തടവ് ശിക്ഷവിധിച്ച് കോടതി

മകളുടെ പ്രേതബാധ ഒഴിഞ്ഞുപോകാൻ അമ്മയും കാമുകനും ചെയ്തത് കേട്ടാൽ  ഞെട്ടും. ലോസ് ആഞ്ചലസിലെ കൊടും ചൂടിൽ മൂന്നുവയസുകാരിയെ കാറിലാക്കി പൂട്ടി. കടുത്ത ചൂട് കൂടി മകൾ മൈയ വെന്തുമരിച്ചു.

കടുത്ത ചൂടിൽ കുട്ടിക്ക് കിടക്കേണ്ടിവന്നത് 9 മണിക്കൂറാണ്. കുട്ടിയുടെ മരണത്തിൽ അമ്മ എയ്ഞ്ചല ഫാക്കിനെ 24 വർഷത്തേക്ക് ശിക്ഷിച്ചു. കാമുകയും പ്രതിശ്രുതവരനുമായ ഉത്വാൻ സ്മിത്തും കേസിലെ പ്രതിയാണ്.

മകളെ ബാധിച്ച പ്രേത ശല്യത്തെ മാറ്റാനാണ് കാറിൽ അടച്ചിട്ടതെന്ന് ഇരുവരും പറ‍യുന്നത്. പുതപ്പിൽ പൊതിഞ്ഞ നിലയിൽ കാറിന്‍റെ പിൻസീറ്റിലാണ് മൈയയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ പറയുന്നതും കുട്ടി ചൂടേറ്റ് വെന്തു മരിച്ചെന്നാണ്.

കടുത്ത ചൂടിൽ കുട്ടി കാറിൽ കിടക്കുന്നത് കണ്ട് കുട്ടിയെ കാറിൽ നിന്ന് മാറ്റികിടത്താൻ പലരും പറഞ്ഞെങ്കിലും ഇവർ  ഇതിന് തയാറായില്ലെന്ന് പറയുന്നു. അർക്കൻസാസിൽ താമസിക്കുകയായിരുന്നു സ്മിത്തും എയ്ഞ്ചലും അടുത്തകാലത്താണ് കാലിഫോർണിയയിലേക്ക് എത്തിയത്.

Related posts