ഒറ്റ ചിത്രം കൊണ്ട് മത്സ്യത്തൊഴിലാളികളെ നെഞ്ചോടു ചേർത്തു; മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രത്തിന്‍റെ ഉടമ നിർമാല്യ

കേരളം പ്രളയ ദുരിതത്തില്‍ മുങ്ങി താഴ്ന്നപ്പോള്‍ കൈപിടിച്ചു കരകയറ്റാനെത്തിയ മത്സ്യത്തൊഴിലാളികളെ നമ്മള്‍ മനസില്‍ അടയാളപ്പെടുത്തിയ ഒരു ചിത്രമുണ്ട്. കടലില്‍ നിന്നു ഒരു തോണി തണ്ടില്‍ കെട്ടി ചുമലിലേറ്റി വരുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രം.

അവര്‍ തന്നെയാണ് നമ്മെ പിടിച്ചു കയറ്റാന്‍ വന്ന രക്ഷകര്‍ എന്നു മനസില്‍ പതിപ്പിച്ചു പോയ ആ ചിത്രം പകര്‍ത്തിയത് മലയാളിയോ കേരളത്തിന്‍റെ തീരത്തു നിന്നോ ആയിരുന്നില്ല. നമുക്കത്ര സുപരിചിതമല്ലാത്ത നിര്‍മല്യ ഭട്ടാചാര്യ എന്ന ആ ഫോട്ടോഗ്രാഫറെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയത് തോമസ് കേയലാണ്.

അന്തര്‍ദേശീയ ഫോട്ടോഗ്രഫി മത്സരങ്ങളില്‍ നിന്ന് നൂറോളം ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ച കോല്‍ക്കത്തയിലെ ഹൗറ സ്വദേശിയാണ് നിര്‍മല്യ. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ദിഖ തീരത്ത് നിന്ന് പകര്‍ത്തിയ ചിത്രമാണ് മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത്.

തന്‍റെ ഒരു ചിത്രം ഇത്തരത്തില്‍ വലിയൊരു പ്രചോദനമാകുമെന്ന് കരുതിയിരുന്നില്ലെന്നും തനിക്കു ലഭിച്ച വലിയൊരു ആദരമാണിതെന്നും അദ്ദേഹം സുഹൃത്ത് കൂടിയായ തോമസിനോട് പറഞ്ഞു.

Related posts