വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന വീ​ട്ട​മ്മ​യു​ടെ  മാല ബൈക്കിലെത്തി പൊട്ടിച്ച പ്രതി പിടിയിൽ


മ​ണ​ർ​കാ​ട്: വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന വീ​ട്ട​മ്മ​യു​ടെ ര​ണ്ട​ര​പ്പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. മ​ണ​ർ​കാ​ട് തി​രു​വ​ഞ്ചൂ​ർ പ്ലാ​ക്കു​ഴി ജ​യ​കൃ​ഷ്ണ(23)​നാണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി​യു​ടെ സ്വ​ർ​ണ മാ​ല​യാ​ണു ബൈ​ക്കി​ലെ​ത്തി​യ പ്ര​തി പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്.

22നു ​വൈ​കു​ന്നേ​രം ഏ​ഴി​നു മാ​ഞ്ഞൂ​ർ അ​യ്യ​ൻ​കോ​വി​ൽ അ​ന്പ​ല​ത്തി​നു സ​മീ​പം ശി​വ​മ​ന്ദി​രം ര​ഘു​നാ​ഥ​ന്‍റെ ഭാ​ര്യ സ​തി ദേ​വി​യു​ടെ മാ​ല​യാ​ണു ക​വ​ർ​ന്ന​ത്.

ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ പി.​എ​സ്. ബി​നു, എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment