വയോധികയെ ആ​ക്ര​മി​ച്ചു മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ  ബസ് ജീവനക്കാരൻ പോലീസ് പി​ടി​യി​ൽ; പ്രതി അബ്ദുൾ സമാന രീതിയിൽ മുൻപും മോഷണം നടത്തിയിട്ടുള്ളതായി പോലീസ്

പെ​രു​ന്പാ​വൂ​ർ: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ബ​സ് ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. ചേ​ല​ക്കു​ളം വ​ട്ട​പ്പ​റ​ന്പി​ൽ അ​ബ്ദു​ൾ സ​മ​ദി (24) നെ​യാ​ണ് പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ക്ലീ​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ന​വം​ബ​ർ 11 ന് ​മേ​പ്ര​ത്തു​പ​ടി-​പു​തു​പ്പാ​റ റോ​ഡി​ലെ ഒ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി 88 വ​യ​സു​ള്ള വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഒ​ന്ന​ര പ​വ​ൻ തൂ​ക്കം​വ​രു​ന്ന മാ​ല മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ​മാ​ന​രീ​തി​യി​ൽ പോ​ഞ്ഞാ​ശേ​രി ചൂ​ണ്ട​മ​ല ഭാ​ഗ​ത്ത് താ​ജ് മൈ​ദ ക​ന്പ​നി​ക്ക് സ​മീ​പം പാ​ച്ചാം​പ​റ​ന്പി​ൽ സ​ന്തോ​ഷ് പി. ​ജോ​ർ​ജി​ന്‍റെ ക​ട​യി​ൽ ക​യ​റി വ​യോ​ധി​ക യാ​യ മാ​താ​വി​നെ ആ​ക്ര​മി​ച്ച് ഒ​ന്ന​ര പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ലും ഇ​യാ​ളെ പോ​ലീ​സ് തെ​ര​യു​ക​യാ​യി​രു​ന്നു.

ഡി​വൈ​എ​സ്പി ജി. ​വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ ബൈ​ജു പൗ​ലോ​സ്, എ​സ്ഐ​മാ​രാ​യ പി.​എ. ഫൈ​സ​ൽ, ടി.​എം. സൂ​ഫി, കെ.​പി. എ​ൽ​ദോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts