മദ്യദുരന്തം പടിവാതില്‍ക്കല്‍ ! ബാറുകളിൽ ടോക്കണില്ല, ബില്ലില്ല… വ്യാജമദ്യ ദുരന്തമുണ്ടായാൽ തെളിവില്ല; ബിവറേജസിൽ ഈച്ചപിടിത്തം; എക്സൈസ്-ബാർ ഒത്തുകളി മൂത്തു

എം​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: ടോ​ക്ക​ൺ വ​ഴി​യ​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ബാ​റു​ക​ൾ വ​ഴി മ​ദ്യ വി​ത​ര​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ന് സാ​ധ്യ​ത.

ബീ​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റു​ക​ൾ വ‍​ഴി​യും ബാ​റു​ക​ൾ വ​ഴി​യും ടോ​ക്ക​ൺ‌ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ദ്യം വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ടോ​ക്ക​ണി​ന്‍റെ ഭൂ​രി​ഭാ​ഗ​വും പോ​കു​ന്ന​ത് ബാ​റു​ക​ളി​ലേ​ക്കാ​ണ്.

എ​ന്നാ​ൽ ടോ​ക്ക​ണി​ല്ലെ​ങ്കി​ലും ഏ​തു സ​മ​യ​ത്തും പോ​യാ​ലും മി​ക്ക ബാ​റു​ക​ളി​ൽ നി​ന്നും മ​ദ്യം ല​ഭി​ക്കും. ബീ​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ൽ മു​ന്പ് പൂ​ര​പ​റ​ന്പി​ലെ ആ​ളാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ ശോ​ക​മൂ​ക​മാ​യ അ​വ​സ്ഥ​യാ​ണ്. ബീ​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ൽ മ​ദ്യ വി​ൽ​പ​ന ദി​നം​പ്ര​തി കു​റയു​ക​യാ​ണ്.

എ​ന്നാ​ൽ ബാ​റു​ക​ൾ വ​ഴി​യു​ള്ള മ​ദ്യ​വി​ൽ​പ​ന പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ബാ​റു​ക​ളി​ലെ മ​ദ്യ വി​ൽ​പ​ന ശ​രി​യാ​യ വി​ധ​ത്തി​ലാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട എ​ക്സൈ​സ് വ​കു​പ്പാ​ക​ട്ടെ ഉ​റ​ക്ക​ത്തി​ലാ​ണ്. പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ ബാ​റു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന മ​ദ്യ​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​ക്കാ​ര്യം എ​ക്സൈ​സ് വ​കു​പ്പി​നും പോ​ലീ​സി​നും ല​ഭി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ പ​രി​ശോ​ധ​ന മാ​ത്രം ഒ​രി​ട​ത്തും ന​ട​ക്കു​ന്നി​ല്ല. ചില ബാ​റു​കാ​രും എ​ക്സൈ​സ് വ​കു​പ്പും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി കാ​ര​ണ​മാ​ണ് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​ല്ലാ​ത്ത​തെന്നാ​ണ് ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ പ​രാ​തി.

എ​ക്സൈ​സ് വ​കു​പ്പ് കാ​ര്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ബെ​വ്കോ ഔ​ട്ട്‌ലെ​റ്റു​ക​ൾ വ​ഴി​യു​ള്ള മ​ദ്യ​വി​ൽ​പ​ന കൂ​ടു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ബെ​വ്കോ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

മിക്ക ബാ​റു​ക​ളും വ​ഴി​യു​ള്ള മ​ദ്യ​വി​ത​ര​ണം ച​ട്ടം ലം​ഘി​ച്ചും അ​ന​ന​ധി​കൃ​ത​വു​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ല ജി​ല്ല​ക​ളി​ലും സ്പെ​ഷൽ ബ്രാ​ഞ്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ടോ​ക്ക​ൺ വ​ഴി മൂ​ന്നു ലി​റ്റ​ർ മ​ദ്യ​മാ​ണ് സ​ർ​ക്കാ​ർ ഒ​രാ​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ചില ബാ​റു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യാ​നു​സ​ര​ണം എ​ത്ര വേ​ണ​മെ​ങ്കി​ലും ല​ഭി​ക്കും. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞും പി​ൻ​വാ​തി​ലി​ലൂ​ടെ മ​ദ്യം ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യു​ന്ന മ​ദ്യ​ത്തി​ന് ബി​ല്ല് ന​ൽ​കു​ക​യു​മി​ല്ല.

ഇ​തു ഗു​ണ​മേ​ൻ​മ​യു​ള്ള മ​ദ്യ​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ഉ​റ​പ്പു​​മി​ല്ല. പ​ല ബാ​റു​ക​ളും അ​വ​ർ ത​ന്നെ ര​ഹ​സ്യ​മാ​യി ത​യാ​റാ​ക്കി​യ മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ​ത് പി​ടി​കൂ​ടി​യ പ​ല സം​ഭ​വ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് സ്പെ​ഷ്യ​ൽ​ബ്രാ​ഞ്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ത​ല​സ്ഥാ​ന​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ മൂ​ക്കി​ന് താ​ഴെ​വ​രെ ബാ​റു​ക​ൾ വ​ഴി അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ക്സൈ​സ് വ​കു​പ്പി​ന്‍റേ​യും പോ​ലീ​സി​ന്‍റേ​യും ക​ണ്ണി​ൽ​മാ​ത്രം അ​ത് എ​ത്തു​ന്നി​ല്ല.

ബാ​റു​ക​ളി​ലെ അ​ന​ധി​കൃ​ത വി​ൽ​പ​ന കാ​ര​ണം ബെ​വ്കോ വ​ഴി​യു​ള്ള മ​ദ്യ വി​ൽ​പ​ന കു​റ​യു​ന്നു​വെ​ന്നും എ​ക്സൈ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബെ​വ്കോ എം​ഡി സ്പ​ർ​ജ​ൻ കു​മാ​ർ എ​ക്സൈ​സ് മ​ന്ത്രി ടി​പി.രാ​മ​കൃ​ഷ​ണ​നെ കാ​ണും.

പ​ല​ത​ര​ത്തി​ലു​ള്ള നി​ര​വ​ധി പ​രാ​തി​ക​ൾ ബെ​വ്കോ ഔ​ട്ട്‌ലെ​റ്റു​ക​ളി​ൽ നി​ന്നും എ​ക​സൈ​സ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് എം​ഡി രാഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment